മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരുക്ക്
മലപ്പുറം: തിരൂരങ്ങാടി ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മതൃശ്ശൂര്‍ കടവല്ലൂര്‍ സ്വദേശി മാത്തൂര്‍ വീട്ടില്‍ വത്സല കുമാറിന്റെ മകന്‍ പത്മകുമാര്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കപ്പൂര്‍ചിറ സ്വദേശി എം.ബി. ബാവുട്ടിയുടെ മകന്‍ മുഹമ്മദ് റാഹിബ് (20) ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് അപകടം. ഇരുവരും തൃശ്ശൂര്‍-കുന്നംകുളം എം.ടി. കോളേജില്‍ ഡിഗ്രി ബി.കോം.ഫൈനല്‍ വിദ്യാര്‍ഥികളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് വരുന്നതിനിടെ വഴിയില്‍ വച്ചാണ് അപകടം.
അമ്മ: ഉമാദേവി, സഹോദരന്‍: വിമല്‍.

പത്മകുമാറും മുഹമ്മദ് റാഹിബും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുംതൃശ്ശൂര്‍-കുന്നംകുളം എം.ടി. കോളേജില്‍ ഡിഗ്രി ബി.കോം.ഫൈനല്‍ വിദ്യാര്‍ഥികളാണ്. കാലിക്കറ്റ് യൂണിവേഴ്്്്‌സറ്റിക്കു കീഴിലുള്ള കോളജാണ് തൃശ്ശൂര്‍-കുന്നംകുളം എം.ടി. കോളേജ്.
പഠനസംബന്ധമായി ചില കാര്യങ്ങള്‍ക്കായി പത്മകുമാറും മുഹമ്മദ് റാഹിബും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് വരികയായിരുന്നു.
ഇതിനിടയിലാണ് വെന്നിയൂര്‍ കാച്ചടിയില്‍ മിനിലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചത്്. തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടിയാണു ഇവരെ ആശുപത്രിയലേക്കുകൊണ്ടുപോയത്. ഗുരുതര പരുക്കേറ്റ് മുഹമ്മദ് റാഹിബ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ ഇവര്‍ ഓടിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications