• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

  • By Desk

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ യുവാവ് മരിച്ചു. റോഡിന് കുറുകെ വെച്ച ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ച് പോയപ്പോള്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് യുവാവ് മരിച്ചത്.

നന്തന്‍കോട് നളന്ദറോഡില്‍ ഹൗസ് നമ്പ‌ര്‍ 11\960 എൻ.എൻ.ആർ.എ 106ൽ റോബിൻസൺ ഡേവിഡിന്‍റെ മകൻ റെനി റോബിൻസനാണ് (21) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കവിടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ ബാരിക്കേഡിന് കുറുകെ കയര്‍ കെട്ടിയിരുന്നു. എന്നാല്‍ റെനി ഇത് ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ച് വരികയായിരുന്നു.

കയറില്‍ കുടുങ്ങി കഴുത്ത് പകുതിയോളം മുറിഞ്ഞ് മാറിയ നിലയിലാണ് റെനിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

അതേസമയം രണ്ട് സ്ഥലത്ത് വെച്ച് കൈ കാണിച്ചിട്ടും യുവാവ് ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെക്കിങ്ങ് ആണെന്ന് കരുതി സ്പീഡില്‍ ബൈക്ക് ഓടിച്ച് പോയപ്പോഴാണ് അപകടം നടന്നതെന്നും പോലീസ് പറഞ്ഞു.

English summary
youth died in kavidiyar in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more