Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്ബിയിലിടാന്‍ മരണം ഷൂട്ട് ചെയ്തു...മരിച്ചു

കായംകുളം: എന്ത് ചെയ്താലും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. അതുപൊലെ എന്തും ചെയ്ത് ഫേസ്ബുക്കില്‍ ലൈക്കും ഷെയറും കമന്റും നേടാന്‍ ശ്രമിക്കുന്നവരും. ഇത്തരം ശ്രമങ്ങള്‍ വലിയ ദുരന്തത്തിലേക്കായിരിക്കും പലപ്പോഴും നയിക്കുക.

മരണം അഭിനയിച്ച്, അത് ഷൂട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ച യുവാവ് ആ ശ്രമത്തിനിടെ മരിച്ചു. കായംകുളത്തിനടുത്ത് എരുവയില്‍ ആണ് സംഭവം.

Facebook Suicide

എരുവ വേണാട്ടേത്ത് തറയില്‍ അഭിലാഷ് എന്ന 32 കാരനാണ് മരിച്ചത്. തൂങ്ങി മരിക്കുന്നത് പോലെ അഭിനയിച്ച് അത് ചിത്രീകരിച്ച് ഫോസേബുക്കിലിടാനായിരുന്നു അഭിലാഷിന്റെ പദ്ധതി. പക്ഷേ, കളി കാര്യമായി. നഷ്ടപ്പെട്ടത് സ്വന്തം ജീവനും.

മരണം അഭിനയിച്ച് അത് ഷൂട്ട് ചെയ്യുന്നതും പിന്നീട് ഫേസ്ബുക്കില്‍ ഇടുന്നതും അഭിലാഷിന്റെ പതിവാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. പലരും ഈ വിഷയത്തില്‍ അഭിലാഷിനെ നേരിട്ട് ശകാരിക്കുകയും ചെയ്തിരുന്നത്രെ.

കായംകുളത്തെ ഒരു വ്യാപാര സ്ഥാനത്തിലെ ജീവനക്കാരനാണ് അഭിലാഷ്. മെയ് 20 ചൊവ്വാഴ്ചയാണ് അഭിലാഷ് മരിച്ചത്. പോലീസ് പിന്നീട് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+