Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല; ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായ യുവാവ് മരിച്ചു

വടകര:ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല നിർമ്മാണ പ്രവർത്തി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായ യുവാവ് മരിച്ചു.

കോവുക്കൽക്കടവ് ആർ.എം.പി.ഐ ബ്രാഞ്ച് കമ്മറ്റിയംഗം കല്ലാമല ചെറിയ പറമ്പത്ത് ഷിജു(32)ആണ് മരിച്ചത്. സപ്തംബർ 12നാണ്അപകടം നടന്നത്..കല്ലാമലയിൽ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണ ഷിജുവിന് തലയക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഷിജുവിന്റെ കുടുംബത്തിന് ആശുപത്രി ചികിത്സ താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു .

shiju

തുടർന്ന് നാട്ടുകാർ രൂപീകരിച്ച ജനകീയ കമ്മറ്റി പത്ത് ലക്ഷത്തോളം രൂപ ചെലവാക്കി ചികിത്സകൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്.ഭാര്യ:വിനീത, പിതാവ്: ശ്രീധരൻ., മാതാവ്: പരേതയായ ശാന്ത,. സഹോദരങ്ങൾ: ബിന്ദു.,സിന്ധു, ബിനീഷ്.,ലിനീഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+