പാടത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് മിന്നലേറ്റ് മരിച്ചു, കൈയിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ ആണ് മരിച്ചത്. പാടത്ത് ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കെയായിരുന്നു അപകടം. 29 കാരനാണ് മരിച്ച അഖില്‍. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനും മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ട്. മിന്നലേറ്റതിന് പിന്നാലെ അഖിലിന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു.
അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച മൂന്നരയോടെയായിരുന്നു സംഭവം. എടത്വാ പുത്തന്‍ വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിലും ശരണും. മിന്നലേറ്റ ഉടനെ തന്നെ അഖിലിനേയും ശരണിനേയും എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു. അതേസമയം അതേസമയം ശരണിന്റെ പരിക്ക് സാരമുള്ളതല്ല. പ്രദേശത്ത് കൊയ്ത്തൊഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളില്‍ യുവാക്കളുടെ ക്രിക്കറ്റ് കളി പതിവാണ്.












Click it and Unblock the Notifications