യുവാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് അച്ഛന് ഗുരുതരം; സഹോദരങ്ങള്‍ക്ക് പരിക്ക്
കുമ്പള: അച്ഛനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് ഓടിച്ച ഓട്ടോ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷ്മണ(53)യെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ദേര്‍ലക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ലക്ഷ്മണയുടെ മക്കളായ കിരണ്‍(22), ഭരത്‌രാജ് (19), പ്രസാദ്(33), ബൈക്ക് യാത്രക്കാരന്‍ ജയപ്രകാശ് (38) എന്നിവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷ്മണന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിക്കും വഴിയാണ് അപകടമുണ്ടായത്.

കിരണ്‍ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കുമ്പള സഹകരണാസ്പത്രിയിലേക്ക് വരുന്നതിനിടെ ശാന്തിപ്പള്ളത്ത് വെച്ച് ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications