കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കോഴ കൊടുത്ത് ആളാവാന്‍ നോക്കേണ്ട..വിജിലന്‍സ് പൊക്കിയാല്‍ മുട്ടൻ പണി കിട്ടും.. !!

സംസ്ഥാന സ്കൂൾ കലോത്സവം സുതാര്യമാക്കാന്‍ വിജിലന്‍സിനെയിറക്കി സര്‍ക്കാര്‍. കോഴക്കാര്‍ പെടും.

Google Oneindia Malayalam News

കണ്ണൂര്‍: കലോത്സവക്കാലത്ത് എന്നും ഉയര്‍ന്നുവരുന്ന പരാതികളാണ് കോഴയും ഫലം അട്ടിമറിയും ഇടനിലക്കാരുടെ ഇടപെടലുകളുമെല്ലാം. ഇത്തവണ ഈ പറഞ്ഞ പണിയെടുക്കുന്നവരെല്ലാം ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങള്‍ക്ക് മേല്‍ വിജിലന്‍സിന്റെ കണ്ണുണ്ട്. കോഴക്കാരെയും ഇടനിലക്കാരെയും പൂട്ടാനുള്ള പണികള്‍ വിജിലന്‍സ് സംഘം തുടങ്ങിക്കഴിഞ്ഞു.

കലോത്സവത്തിന്റെ ചുമതലയുള്ള വിജിലന്‍സ് സംഘം ഞായറാഴ്ചയാണ് കണ്ണൂരിലെത്തിയത്. എല്ലാ മത്സരങ്ങളുടേയും വിധികര്‍ത്താക്കളുടെ പൂര്‍ണ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചുകഴിഞ്ഞു. വിധിനിര്‍ണയം നടത്തുന്നതിന് തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും വിജിലന്‍സ് പരിശോധിച്ചു. ഇനി വിധികര്‍ത്താക്കളക്കമുള്ളവരുടെ ഓരോ ചലനവും വിജിലന്‍സിന്റെ നിരീക്ഷണത്തിലാവും.

pinarayi

മുന്‍പ് നടന്ന കലോത്സവങ്ങളിലെല്ലാം വിവിധ മല്‍സരഫലങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തവണ സര്‍ക്കാര്‍ കലോത്സവത്തെ വിജിലന്‍സ് നിരീക്ഷണത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ മല്‍സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല കാണികള്‍ക്കും വിജിലന്‍സിന് പരാതി നല്‍കാവുന്നതാണ്. വിജിലന്‍സിന്റെ ഫോണ്‍ നമ്പറിലോ ആപ്ലിക്കേഷനുകള്‍ വഴിയോ പരാതികള്‍ അറിയിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

youth fest
English summary
Kannur youth Festival will be under vigilance Scrutiny. The Government is aimed to have a bribe free youth festival this time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X