കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനോട് ഒടിയന്‍റെ സംവിധായകന്‍റെ വധഭീഷണി!! പരാതി നല്‍കിയിട്ടും പോലീസിന് അനക്കമില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒടിയന്‍റെ സംവിധായകന്‍റെ വധഭീഷണി, പരാതിയിൽ നടപടി എടുക്കാതെ പോലീസ് | Oneindia Malayalam

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. പാലക്കാട് മലമ്പുഴ സ്വദേശിയായ ആനന്ദാണ് സംവിധായകനും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ധിച്ചെന്നും വധഭീഷണി മുഴക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചിരിക്കുന്നത്. ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും സംവിധായകനും സുഹൃത്തുക്കളും വധ ഭീഷണി മുഴക്കിയതായും ഇയാള്‍ ആരോപിച്ചു.

നാല് മാസത്തെ ശമ്പളം

നാല് മാസത്തെ ശമ്പളം

ശ്രീകുമാറിന്‍റെ പുഷ് ഇന്‍റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ നാല് മാസം ആനന്ദ് ജോലി ചെയ്തിരുന്നു. എന്നാല്‍ സംവിധായകന്‍ ശമ്പളം നല്‍കിയിരുന്നില്ല.

ശമ്പളത്തിന് മറുപടി അസഭ്യം

ശമ്പളത്തിന് മറുപടി അസഭ്യം

എന്നാല്‍ കൈയ്യില്‍ കാശില്ലാതെ വന്നതോടെ ജോലി ചെയ്ത കാലയളിലെ ശമ്പളം നല്‍കണമെന്ന് ശ്രീകുമാറിനോട് ചോദിപ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആനന്ദ് പറയുന്നു.കയര്‍ തൊഴിലാളിയായ അമ്മ നിത്യ ചെലവിന് കാശ് ഇങ്ങോട്ട് അയച്ച് തരികയായിരുന്നു. ഗതികെട്ടപ്പോഴാണ് ശ്രൂകുമാറിനോട് ശമ്പളം ചോദിച്ചതെന്നും യുവാവ് പറയുന്നു.

വിളിച്ചു വരുത്തി മര്‍ദ്ദനം

വിളിച്ചു വരുത്തി മര്‍ദ്ദനം

ആനന്ദ് ശമ്പളം ചോദിച്ചതോടെ പാലക്കാട് നടക്കുന്ന ഓഫീസ് മീറ്റിങ്ങില്‍ നിര്‍ബന്ധമായും ആനന്ദ് പങ്കെടുക്കണമെന്ന് ശ്രീകുമാര്‍ പറഞ്ഞു. തുടര്‍ന്ന് മലമ്പുഴയില്‍ എത്തിയ ആനന്ദിനെ ശ്രീകുമാര്‍ മേനോനും അനുയായികളായ സാജുവും മണികണ്ഠനും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചെന്നും ആനന്ദ് പറഞ്ഞു.

കൊന്നുകളയുമെന്ന്

കൊന്നുകളയുമെന്ന്

സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും പറഞ്ഞ ശ്രീകുമാര്‍ കുടുംബത്തെ പോലും വെച്ചേക്കില്ലെന്നും ആനന്ദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പോലീസിന് അനക്കമില്ല

പോലീസിന് അനക്കമില്ല

എന്നാല്‍ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ ആനന്ദ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പാലക്കാട് ടൗണ്‍ എസ്.പിയ്ക്കും ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.എന്നാല്‍ പരാതിപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ആനന്ദ് വ്യക്തമാക്കി.

English summary
youth file complaint against director sreekumar menon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X