കോഴിക്കോട്ടെ ലോഡ്ജിൽ നടന്നത് ഡ്രഗ്സ് പാർട്ടി! കൊഴുപ്പിക്കാൻ വീട്ടമ്മയും! ഗുളിക കഴിച്ച ഷാഹിൽ അവശനായി
ഷാഹിലിനോടൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്, തിരുവണ്ണൂർ സ്വദേശിയും വീട്ടമ്മയുമായ 36കാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോഴിക്കോട്: മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ ശരീരത്തിൽ സൂചി കൊണ്ട് മുറിവേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും വെള്ളയിൽ ജോസഫ് റോഡ് അറഫ ഹൗസിൽ ഷാജഹാന്റെ മകനുമായ ഷാഹിലി(22)നെയാണ് കഴിഞ്ഞദിവസം രാവിലെ മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷാഹിലിനോടൊപ്പം ലോഡ്ജ് മുറിയിലുണ്ടായിരുന്ന മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്, തിരുവണ്ണൂർ സ്വദേശിയും വീട്ടമ്മയുമായ 36കാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഷാഹിൽ മരണപ്പെട്ടത്.

ഡ്രഗ്സ് പാർട്ടി...
ഷാഹിലിന്റെ സുഹൃത്തായ തൻവീർ ഗൾഫിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ പാർട്ടി സംഘടിപ്പിച്ചത്. മരിച്ച ഷാഹിലിനോടൊപ്പം സുഹൃത്തുക്കളായ തൻവീർ, ആഷിക്ക്, ഇവരുടെ പെൺസുഹൃത്തായ വീട്ടമ്മ എന്നിവരാണ് ലോഡ്ജിലുണ്ടായിരുന്നത്.

ആശുപത്രിയിലെന്ന്...
മിംസ് ആശുപത്രിയിൽ ബന്ധു ചികിത്സയിൽ കഴിയുന്നുണ്ടെന്നും, ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാലാണ് മുറിയെടുക്കുന്നതെന്നുമാണ് ഇവർ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നത്. ആഷിക്കിന്റെ ആധാർ കാർഡിന്റെ കോപ്പി വാങ്ങിയ ശേഷമാണ് മുറി നൽകിയത്.

ഗുളിക കഴിച്ചതോടെ...
ലോഡ്ജിലെ പാർട്ടിക്കിടെ ലഹരി ഗുളിക കഴിച്ചതോടെയാണ് ഷാഹിലിന്റെ വായിൽ നിന്ന് നുരയും പതയും വന്നത്. ഇക്കാര്യം സുഹൃത്തുക്കൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ആശുപത്രിയിലേക്ക്...
വായിൽ നുരയും പതയും വന്ന് അവശനിലയിലായ ഷാഹിലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻതന്നെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം...
ഷാഹിലിന്റെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ കാണുന്ന മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയത്. യുവാവിന് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

വിശദമായ പരിശോധന...
എന്നാൽ, ആന്തരികാവയങ്ങളുടെ രാസപരിശോധനാ ഫലവും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കാതെ മരണകാരണം സ്ഥിരീകരിക്കാനാകില്ലെന്നാണ് മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കാടൻ അറിയിച്ചത്.

മയക്കുമരുന്ന്...
തങ്ങൾക്ക് മയക്കുമരുന്ന് ഗുളികകൾ എത്തിച്ചു നൽകിയത് കോന്നാട്ട് ബീച്ച് സ്വദേശിയായ വിതരണക്കാരനാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

പരിശോധന...
ഷാഹിലിന്റെ മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ലോഡ്ജുകളിലും ഞായറാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ പോലീസ് പരിശോധന നടത്തി. ഡിസിപി മെറിൻ ജോസഫ്, കസബ സിഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിൽ പണം വെച്ച് ചീട്ടു കളിച്ച 21 പേരെ വിവിധ ലോഡ്ജുകളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടമ്മയായ യുവതി...
സംഭവസമയത്ത് യുവാക്കൾക്കൊപ്പമുണ്ടായിരുന്ന വീട്ടമ്മയായ യുവതിയെക്കുറിച്ചും ദുരൂഹതകളുണ്ട്. തങ്ങളുടെ സുഹൃത്താണെന്നാണ് ഇവരെക്കുറിച്ച് യുവാക്കൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.












Click it and Unblock the Notifications