Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിൽ ചേർന്ന കണ്ണൂർ സ്വദേശി ഷിജിൽ കൊല്ലപ്പെട്ടു.. സ്ഥിരീകരിച്ച് ഭാര്യയുടെ ശബ്ദസന്ദേശം!!

കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കണ്ണൂർ സ്വദേശിയായ ഷിജിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾ മരിച്ചതായി സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു എന്ന് റിപ്പോർട്ടർ പറയുന്നു. ഇത് സംബന്ധിച്ച് ഭാര്യയുടെ ശബ്ദ സന്ദേശവും റിപ്പോർട്ടറുടെ പക്കലുള്ളതായിട്ടാണ് പറയുന്നത്.

isis

കണ്ണൂർ വളപട്ടണം സ്വദേശി ഷിജിൽ സിറിയയിലെ ഐസിസ് ക്യാംപിൽ വെച്ച് മരിച്ച വിവരം ഭാര്യ ഹഫീസ വീട്ടുകാരെ അറിയിക്കുന്ന ശബ്ദസന്ദേശമാണ് റിപ്പോർട്ടറിന് ലഭിച്ചത്. തന്റെയൊപ്പം വേറെയും സ്ത്രീകളുണ്ടെന്നും അവരുടെ പലരുടെയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടതാണെന്നും ഹഫീസ പറയുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കം 28 പേർ ഐസിസ് ക്യാംപിലുള്ളതായിട്ടാണ് പോലീസിന് വിവരമുള്ളത്.

ഐസിസിൽ ചേർന്ന മലപ്പുറം സ്വദേശി ഈ മാസം കൊല്ലപ്പെട്ടതായി വാർത്ത വന്നിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. സിബിനാണ് മരിച്ചതായി സ്ഥിരീകരണം വന്നത്. മാസങ്ങള്‍ക്കു മുമ്പ് തന്നെ പാലക്കാട് നിന്നും രാജ്യം വിട്ട സംഘത്തിലുണ്ടായിരുന്നയാളാണ് സിബിന്‍. കുറച്ചു മാസങ്ങളായി ഇയാളെക്കുറിച്ചു നാട്ടിലും കുടുംബത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+