കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിലെ യുവാവിന്റെ തിരോധാനം; അന്വേഷണം ഊർജ്ജിതമാക്കണം

  • By Sreejith Kk
Google Oneindia Malayalam News

വടകര:മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മാരാം മഠത്തിൽ വിനീഷിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കർമ്മസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കൊയിലാണ്ടി വിജയാ ഓട്ടോ കൺസൾട്ടൻസി ജീവനക്കാരനായ വിനീഷ് തിരുവനന്തപുരത്ത്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാനായിട്ടാണ് 2017 ഒക്ടോബർ മൂന്നിന് വീട്ടിൽ നിന്നും പുറപ്പെട്ടത്.രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഭാരവാഹികൾ പറഞ്ഞു.

ത്രിപുരയും നാഗാലാൻഡും കൂടി.. 7 സഹോദരിമാരിൽ അഞ്ചും ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ!
ഇതിനിടയിൽ നാട്ടുകാർ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ വടകര പോലീസിൽ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.ഇതേ തുടർന്നാണ് നാട്ടുകാർ ആക്‌ഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്

 binish

.ഭാര്യയും,അമ്മയും,ആറു വയസ്സുള്ള കുട്ടിയും മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിനീഷിനെ കണ്ടെത്താൻ സർക്കാരും,ആഭ്യന്തര വകുപ്പും നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും,കർമ്മ സമിതി ചെയർ പേഴ്സണുമായ എം.ജയപ്രഭ,കൺവീനർ പിപി.
പ്രഭാകരൻ,എം.വി.രാജൻ,കെ.ശശി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

മുൻമന്ത്രി പികെ ജയലക്ഷ്മിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ അപമാനം! ശകാരിച്ച് പുറത്താക്കിയെന്ന് പരാതിമുൻമന്ത്രി പികെ ജയലക്ഷ്മിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ അപമാനം! ശകാരിച്ച് പുറത്താക്കിയെന്ന് പരാതി

മണിക് സര്‍ക്കാരിന് മുമ്പിൽ ഇനി മൂന്ന് വഴി!! അഭയം തേടാൻ കേരളമോ.. ബംഗാളോ.. ബംഗ്ലാദേശോ..മണിക് സര്‍ക്കാരിന് മുമ്പിൽ ഇനി മൂന്ന് വഴി!! അഭയം തേടാൻ കേരളമോ.. ബംഗാളോ.. ബംഗ്ലാദേശോ..

English summary
youth got missing in vadakara maniur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X