കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് മാര്‍ഗം കെടി ജലീല്‍ തിരുവനന്തപുരത്തേക്ക്..!, കരിങ്കൊടി കാണിച്ച് യുവജന സംഘടനകള്‍, പ്രതിഷേധം

Google Oneindia Malayalam News

മലപ്പുറം: മന്ത്രി കെടി ജലീല്‍ വളാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് മന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര. യാത്രാമധ്യേ മന്ത്രിക്ക് നേരെ യുവജന സംഘടനകള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മവന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയുടെ യാത്ര.

kt jaleel

പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കിടെ മന്ത്രി കുറ്റിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. ചങ്ങരംകുളത്ത് വച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാലിയേക്കരയിലും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധം സംഘടിപ്പിച്ചു. ഇവിടെ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ ചാടിവീണു. രണ്ട് പേര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മന്ത്രി വീട്ടിലെത്തിയതിന് ശേഷം മാത്രമായിരുന്നു വിവരം മാധ്യമങ്ങള്‍ അറിഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം പല തവണ മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറുമായിരുന്നില്ല.

കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!

10 സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്ന് പ്രതീക്ഷ; ജോസ് വന്നാല്‍ മുന്നണി ശക്തമാവുമെന്ന് വാസവന്‍10 സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്ന് പ്രതീക്ഷ; ജോസ് വന്നാല്‍ മുന്നണി ശക്തമാവുമെന്ന് വാസവന്‍

English summary
Youth groups raised black flags against Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X