തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ഗുണ്ടാ കുടിപ്പകയെന്ന് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പോട്ട സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട വിപിന്‍. ഓട്ടോ വിളിച്ച ആറംഗ സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ട വിപന്‍ ഒരു കൊലക്കേസിലെ മുഖ്യപ്രതിയാണെന്നും പോലീസ് പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഗുണ്ടാസംഘവും വിപിനുമായി പ്രശ്നമുണ്ടായിരുന്നു.

നഗരത്തില്‍ നിന്ന് ആനയറ ഭാഗത്തേക്ക് ഓട്ടോ വിളിച്ചു കൊണ്ടു പോയതിന് ശേഷമായിരുന്നു കൊലനടത്തിയത്. ഓട്ടോയും തല്ലിതകര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന മുരുകനും കൂട്ടാളികളും ഒളിവിലാണ്.












Click it and Unblock the Notifications