ഭാര്യയെ വെട്ടി, ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം തിരുവനന്തപുരത്ത്
പാലോട്: ഭാര്യയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തെന്നൂര്‍ ഞാറനീലി ആലുംമൂട് കല്ല്യാണി വിലാസത്തില്‍ സ്മിതയെ(33) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് വിതുര വേങ്ങാത്തറ തെക്കേക്കര പുത്തന്‍ വീട്ടില്‍ സുരേഷ് കുമാര്‍(38) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്മിതയുടെ വീട്ടില്‍ വെച്ചാണ് സംഭവം. സ്മിതയും സുരേഷ് കുമാറും കഴിഞ്ഞ പത്ത് വര്‍ഷമായി അകന്ന് കഴിയുകയായിരുന്നു. കൂലിപ്പണിക്കാരനാണ് സുരേഷ് കുമാര്‍. മദ്യപിച്ച് ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവാണ്.

കഴിഞ്ഞ ദിവസവും സുരേഷ് കുമാര്‍ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിരുന്നു. ഇതിനിടെ വാക്ക് തര്‍ക്കമുണ്ടാകുകയും സുരേഷ് കുമാര്‍ സ്മിതയെ വെട്ടുകയുമായിരുന്നു. സംഭവത്തില്‍ വിതുര പോലീസ് കേസെടുത്തിട്ടുണ്ട്. സുരേഷ്-സ്മിത ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications