Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എ യൂസഫലിയുടെ മകനെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയാള്‍ പിടിയില്‍

തൃശൂര്‍: പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മകനെന്ന് പറഞ്ഞ് തട്ടിപ്പ്. തൃശൂര്‍ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് എം.എ യൂസഫലിയുടെ മകനെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ യൂസഫലിയുടെ മകന്‍ മാത്രമല്ല, സഹോദരനാണെന്നും മരുമകനാണെന്നുമൊക്കെ കെട്ടിച്ചമച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. ഇതിനോടകം എത്ര രൂപ ഇയാള്‍ കൈക്കലാക്കിയിട്ടുണ്ടെന്നുള്ള വിവരം പോലീസ് അന്വേഷിച്ചു വരികയാണ്. മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലില്‍ ആഢംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.

ma-yusuf-ali

ഇയാളെ കേരളത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു വരികയാണ്. എം.എ.യൂസഫലിയുടെ പേരു പറഞ്ഞ് ഒരാള്‍ തട്ടിപ്പു നടത്തുന്നതായി യൂസഫലിയുടെ മാനേജര്‍ നേരത്തെ തന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടയിലാണ് ഇയാള്‍ മുംബൈയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.

യൂസഫലിക്ക് പുറമെ മറ്റു പ്രമുഖരുടെ ആരുടെയെങ്കിലും പേര് തട്ടിപ്പു നടത്താനായി ഇയാള്‍ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. വിമാനമാര്‍ഗം ഇയാളെ തിരുവനന്തപുരത്താണ് എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+