വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് യുവാക്കള്‍, തിരുവനന്തപുരത്ത് സംഭവിച്ചത്
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് യുവാക്കള്‍, തിരുവനന്തപുരത്ത് സംഭവിച്ചത്
തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇടിച്ച് തെറിപ്പിച്ചു. അമിത വേഗത്തിലെത്തിയ ബൈക്കിന് കൈ കാണിച്ച എസ്‌ഐയെ യാണ് യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരത്താണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പേരൂര്‍ക്കട എസ്‌ഐ ശ്രീകാന്തിനെ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അമ്പലമുക്കില്‍ വാഹന പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ ബൈക്കിന് എസ്‌ഐ കൈകാണിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിലെത്തിയ യുവാക്കള്‍ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ചത്.

വാഹന പരിശോധനയ്്ക്കിടെ
വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇടിച്ച് തെറിപ്പിച്ചത്. തിരവനന്തപുരം അമ്പലമുക്കില്‍ വച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം.

തെറിപ്പിച്ചത് എസ്‌ഐയെ
പേരൂര്‍ക്കട എസ്‌ഐ ശ്രീകാന്തിനെയാണ് ബൈക്കിലെത്തിയവര്‍ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍കോളേജിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതര പരുക്ക്
എസ്‌ഐയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. നെറ്റിയില്‍ പന്ത്രണ്ടോളം തുന്നല്‍ ഇടേണ്ടി വന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് എസ്‌ഐ.

കൈകാണിക്കുന്നതിനിടെ
അമിത വേഗത്തിലെത്തിയ ബൈക്കുകാരെ കൈകാണിക്കുന്നതിനിടെയാണ് എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകാരും റോഡില്‍ വീണു. ഇടിയേറ്റ എസ്‌ഐ നെറ്റി റോഡിലിടിച്ച് വീഴുകയായിരുന്നു.

ബൈക്കിലെത്തിയവര്‍ കസ്റ്റഡിയില്‍
എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ച ബൈക്കിലെത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ചിരുന്ന വെറ്റിക്കോണം സ്വദേശി ആഷിഖ് പിന്നിലിരുന്ന ഗോകുല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിസാര പരുക്കേറ്റ ഗോകുല്‍ പോലീസ് കാവലില്‍ ആശുപത്രിയിലാണ്.

ബൈക്ക് മറിഞ്ഞു
എസ്‌ഐയെ ഇടിച്ചിട്ട ശേഷം നിയന്ത്രണംവിട്ട ബൈക്കും റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. ഇവര്‍ക്ക് പരുക്കേറ്റു. ഇവരെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

കേസെടുത്തു
അമിത വേഘത്തിലും അശ്രദ്ധമായും വണ്ടിയോടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications