Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേഡീസ് ഹോസ്റ്റലില്‍ സ്ത്രീവേഷം കെട്ടി കയറിയ യുവാവിന്റെ അവസ്ഥ!!!

കോളാര്‍(കര്‍ണാടക): പുരുഷ പ്രജകള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള സ്ഥലമാണ് ലേഡീസ് ഹോസ്റ്റല്‍. ലേഡീസ് ഹോസ്റ്റലില്‍ ഒളിച്ചുകയറുന്ന കാമുകന്‍മാരും കള്ളന്‍മാരും ഒക്കെ പലപ്പോഴും സിനിമകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ശരിക്കും ഇങ്ങനെ ഒരാള്‍ ഒളിച്ചുകയറിയാല്‍ എങ്ങനെയുണ്ടാകും?

അതാണ് കര്‍ണാടകത്തിലെ മാലൂരില്‍ സംഭവിച്ചത്. പുരുഷ വേഷത്തിലാണെങ്കില്‍ ചിലപ്പോള്‍ കവാടം പോലും കടക്കാന്‍ കഴിയാത്ത സ്ഥലത്ത് ഇയാള്‍ പെണ്‍വേഷത്തിലാണ് എത്തിയത്.

ലേഡീസ് ഹോസ്റ്റലില്‍ വെറുതേ കടന്നു എന്നതല്ല വിഷയം... ഇയാള്‍ അവിടെ എന്ത് ചെയ്തു എന്നാണ്! എന്ത് ചെയ്തിട്ടെന്താ കാര്യം... പിടിയ്ക്കപ്പെട്ടാല്‍ തീര്‍ന്നില്ലേ എല്ലാം!!!

ലേഡീസ് ഹോസ്റ്റല്‍

ലേഡീസ് ഹോസ്റ്റല്‍

ലേഡീസ് ഹോസ്റ്റലില്‍ കയറാന്‍ പല വഴികളും ആലോചിയ്ക്കുന്നവരുണ്ടാകും. ആരും അറിയാതെ കയറണം എങ്കില്‍ സ്ത്രീ വേഷം തന്നെയാണ് ഉത്തമം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മാലൂരില്‍

മാലൂരില്‍

കര്‍ണാടകത്തിലെ മാലൂരില്‍ സംഭവിച്ചതും ഇങ്ങനെ തന്നെ. സ്ത്രീ വേഷം കെട്ടി ഒരു വിരുതന്‍ ലേഡീസ് ഹോസ്റ്റലില്‍ കയറിപ്പറ്റി. ഇയാള്‍ എന്തിന് കയറി എന്ന ചോദ്യം പിറകേവരും.

വെറുതേയാണോ

വെറുതേയാണോ

ഒരു കൗതുകത്തിന് ലേഡീസ് ഹോസ്റ്റല്‍ കാണാന്‍ വേണ്ടി കയറിയതാണെന്ന് കരുതരുത്. ഇയാള്‍ക്ക് ചില ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരുന്നു.

കിടന്നുറങ്ങി

കിടന്നുറങ്ങി

ഹോസ്റ്റലില്‍ കയറിയ ഇയാള്‍ ഒരു മുറിയില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കിടന്നുറങ്ങി എന്നാണ് പറയുന്നത്. അപരചിതനായ ഒരാളെ കണ്ടാല്‍ ആളുകള്‍ എന്ത് ചെയ്യും.

ബഹളം

ബഹളം

മുറിയില്‍ അപരിചിതനായ ഒരാള്‍ കിടന്നുറങ്ങുന്നത് കണ്ട് ഒരു പെണ്‍കുട്ടി ബഹളം വച്ചു. ഇതോടെ പെണ്‍വേഷം കെട്ടിയവന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി. അതിനിടയില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിക്കാന്‍ നോക്കുകയും ചെയ്തുവത്രെ.

കാര്യം വേറെ

കാര്യം വേറെ

യുവാവ് പെണ്‍വേഷം കെട്ടി ലേഡീസ് ഹോസ്റ്റലില്‍ കയറിയത് കാമുകിയെ കാണാനാണെന്നാണ് പറയുന്നത്. പക്ഷേ കയറിക്കിടന്നത് വേറെ മുറിയില്‍ ആണെന്ന് മാത്രം.

ആളെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിഞ്ഞു

പെണ്‍വേഷം കെട്ടി ലേഡീസ് ഹോസ്റ്റലില്‍ കയറിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ കാമുകിയെ ചോദ്യം ചെയ്തപ്പോഴാണത്രെ വിവരങ്ങള്‍ മനസ്സിലായത്.

കുറച്ച് മുമ്പ്

കുറച്ച് മുമ്പ്

സംഭവം നടന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 17 ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+