അര്‍ജന്‍റീന തോറ്റു!! ഇനി ലോകത്ത് ഒന്നും കാണാനില്ലെന്ന് എഴുതിവെച്ച് യുവാവ് ആറ്റില്‍ ചാടി
ലോകകപ്പ് മത്സരത്തില്‍ അര്‍ജന്‍റീനയുടെ പരാജയത്തില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് യുവാവ് ആറ്റില്‍ ചാടി. രാവിലെ അഞ്ച് മണിയോടെയാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ദിനു അലക്സ് (30) നെ കാണാതായത്. ലോകത്ത് ഇനി ഒന്നും തനിക്ക് കാണാനില്ലെന്ന് എഴുതിവെച്ച ശേഷമാണ് ദിനു വീട് വിട്ടത്.ആറ്റില്‍ ചാടിയ ദിനുവിനായി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.

മത്സരത്തില്‍ അര്‍ജന്‍റീന പരാജയപ്പെട്ടതോടെ ബിനു വളരെ അസ്വസ്ഥനായിരുന്നത്രേ. രാത്രി മുഴുവന്‍ ബഹളം വെച്ചും പൊട്ടിക്കരഞ്ഞും ഇയാള്‍ സങ്കടം സഹിക്കാനാവാതെ വീര്‍പ്പുമുട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സങ്കടം താങ്ങാനാവാതായതോടെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ദിനു ആറ്റില്‍ ചാടുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐസ്ലെന്‍റിനോട് സമനില വഴങ്ങിയ അര്‍ജന്‍റീനയ്ക്ക് നിര്‍ണായകമായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരം. എന്നാല്‍ കളിയില്‍ മൂന്ന് ഗോളിന് പരാജയപ്പെട്ടതോടെ അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഇത് സഹിക്കാതായതോടെയാണ് യുവാവ് ആറ്റില്‍ ചാടിയത്.












Click it and Unblock the Notifications