Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ സീരിയൽ നടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു! മീരയും നൗഫലും കൊച്ചിയിൽ ഒരുമിച്ച് താമസം...

കൊടുങ്ങൂർ വാഴൂർ സ്വദേശിനിയും മുൻ സീരിയൽ താരവുമായ മീര(28)യെയാണ് ഒപ്പം താമസിച്ചിരുന്ന പാലക്കാട് കോൽപ്പാടം സ്വദേശി നൗഫൽ അതിക്രൂരമായി കുത്തിക്കൊന്നത്.

കൊച്ചി: എളമക്കരയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മുൻ സീരിയൽ താരം കൂടിയായ യുവതിയും ഒപ്പം താമസിച്ചിരുന്ന യുവാവും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ കൂടുതൽ വ്യക്തത വരുത്താനും ദുരൂഹത നീക്കാനുമാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കൊടുങ്ങൂർ വാഴൂർ സ്വദേശിനിയും മുൻ സീരിയൽ താരവുമായ മീര(28)യെയാണ് ഒപ്പം താമസിച്ചിരുന്ന പാലക്കാട് കോൽപ്പാടം സ്വദേശി നൗഫൽ അതിക്രൂരമായി കുത്തിക്കൊന്നത്. ഇതിനുപിന്നാലെ നൗഫൽ കൈ ഞെരമ്പുകൾ മുറിച്ചശേഷം തൂങ്ങിമരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയിൽ എളമക്കരയിലെ വാടക വീട്ടിലായിരുന്നു സംഭവം.

എളമക്കരയിൽ...

എളമക്കരയിൽ...

മുൻ സീരിയൽ താരവും കൊച്ചിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയുമായ മീരയും ഹോട്ടൽ ജീവനക്കാരനായ നൗഫലും മാസങ്ങളായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. വിവാഹമോചിതയായ മീരയ്ക്ക് മൂന്നര വയസുള്ള കുട്ടിയുണ്ട്. പാലക്കാട് സ്വദേശിയായ നൗഫൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എളമക്കരയ പോണെക്കര മീഞ്ചിറ റോഡിൽ ആന്റണി പറത്തറ ലൈനിൽ വൈഷ്ണവം എന്ന വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ദമ്പതികളെന്ന വ്യാജേനയാണ് ഒരു മാസം മുൻപ് ഇരുവരും വാടക വീട് സ്വന്തമാക്കിയതെന്നാണ് സംശയം.

പതിവെന്ന്...

പതിവെന്ന്...

അടുപ്പത്തിലായ ശേഷം ഒരുമിച്ച് താമസം തുടങ്ങിയ മീരയും നൗഫലും തമ്മിൽ അടുത്തിടെയായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീരിയലിൽ അഭിനയിക്കാനായി കൊച്ചിയിൽ എത്തിയ സമയത്താണ് മീരയും നൗഫലും അടുപ്പത്തിലാകുന്നത്. പിന്നീട് വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. മീരയുടെ മൂന്ന് വയസുള്ള കുട്ടിയും ഇവരോടൊപ്പം എളമക്കരയിലായിരുന്നു താമസം. എന്നാൽ അടുത്തിടെ മീരയുടെ ഫോണിൽ വന്നിരുന്ന ചില സന്ദേശങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു.

 വാക്ക് തർക്കം...

വാക്ക് തർക്കം...

ദിവസങ്ങൾക്ക് മുൻപ് മീരയുടെ ഫോണിൽ വന്ന സന്ദേശങ്ങളുടെ പേരിൽ നൗഫൽ വഴക്കിടുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. ഇതേവിഷയത്തെ ചൊല്ലിയാണ് കഴിഞ്ഞദിവസവും വാക്ക് തർക്കമുണ്ടായത്. വെള്ളിയാഴ്ച രാത്രി എളമക്കരയിലെ വീട്ടിലെത്തിയ നൗഫൽ മീരയെ മറ്റൊരു പുരുഷനൊപ്പം കണ്ടെന്ന് സഹോദരിയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. അതിനാൽ മീരയെ കൊലപ്പെടുത്തിയെന്നും ഇനി താനും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും സഹോദരിയോട് പറഞ്ഞു.

ആത്മഹത്യ...

ആത്മഹത്യ...

രാത്രിയിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തിയാണ് നൗഫൽ മീരയെ കൊലപ്പെടുത്തിയത്. വയറ്റിലും കഴുത്തിലും പലതവണ കുത്തിയാണ് മീരയുടെ മരണം ഉറപ്പുവരുത്തിയത്. ഇതിനുശേഷം സഹോദരിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞ നൗഫൽ കൈഞെരമ്പുകൾ മുറിച്ച് തൂങ്ങിമരിക്കുകയും ചെയ്തു. സഹോദരിയും സുഹൃത്തുക്കളും വിവരമറിയിച്ചതനുസരിച്ച് വാടക വീട്ടിലെത്തിയ എളമക്കര പോലീസാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. രക്തം തളം കെട്ടിയ മുറിയിൽ മീരയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നുവെന്നാണ് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

നടപടികൾ...

നടപടികൾ...

എളമക്കരയിലെ വാടക വീട്ടിൽ കൂടുതൽ പരിശോധന നടത്തിയ പോലീസ് സംഘം കിടപ്പുമുറിയിലെ കട്ടിലിന് സമീപത്ത് നിന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടുകാരുമായി വലിയ അടുപ്പമില്ലാതിരുന്ന മീര ദിവസങ്ങൾക്ക് മുൻപ് തന്റെ കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടിരുന്നു. എന്നാൽ നൗഫലുമായുള്ള മീരയുടെ അടുപ്പത്തെക്കുറിച്ച് ബന്ധുക്കൾക്കൊന്നും ധാരണയുണ്ടായിരുന്നില്ല. ഇരുവരുടെയും മരണത്തിൽ ദുരൂഹത തുടരുന്നതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. രണ്ടുപേരുടെയും മൊബൈൽ ഫോൺ കോളുകളും വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+