Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലബ്ബിന്റെ ഓണാഘോഷത്തിനിടെ തര്‍ക്കം... യുവാവ് കുത്തേറ്റ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്

ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

കിളിമാനൂര്‍: ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. തണ്ണിക്കോത്ത് വൃന്ദാവനില്‍ സുനില്‍ ദത്തിന്റെയും ഷെര്‍ളിയുടെയും മകനായ ശിവദത്താണ് (22) കൊല്ലപ്പെട്ടത്. നഗരൂരില്‍ ഒരു ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

1

ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ശിവദത്തും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുഴുവന്‍ ക്ലബ്ബില്‍ തങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ ശിവദത്തും മറ്റൊരാളും തമ്മില്‍ ആഘോഷ പരിപാടിയുടെ കണക്കു പുസ്തകത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ശിവദത്തിനു കുത്തേറ്റതെന്നാണ് വിവരം.

2

ആറ്റിങ്ങല്‍ പോലീസ് സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+