കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചരണം, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

പരപ്പനങ്ങാടി: രാജ്യം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിക്കുമ്പോഴും വ്യാജവാര്‍ത്തകള്‍ പടര്‍ന്നുപിടിക്കുന്നതില്‍ കയ്യും കണക്കുമില്ല. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇപ്പോഴിതാ മലപ്പുറത്ത് കൊറോണയുമായി ബന്ധപ്പെട്ട് ഭീതി പടര്‍ത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായിരിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജമായി പ്രചരിപ്പിച്ച സംഭവത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെറമംഗലം സ്വദേശി നെച്ചിക്കാട് ജാഫറാണ് അറസ്റ്റിലായത്.

arrest

സമൂഹത്തില്‍ ഭീതി പരത്തുന്ന രീതിയില്‍ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ് സൈബര്‍ വിഭാഗം. ഇതിനിടെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോവാന്‍ നിലമ്പൂരില്‍ നിന്നും ട്രെയിന്‍ ഏര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്്തിരുന്നു. എടവണ്ണ മണ്ഡലം മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അലീഷ് ഷാക്കിറിനെയാണ് മലപ്പുറം എടവണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. നിലവില്‍ ഷാക്കിറിനെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളില്‍ നിന്നും ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് താന്‍ ഇത്തരമൊരു സന്ദേസം പ്രചരിപ്പിച്ചതെന്നാണ് ഷാക്കിര്‍ അവകാശപ്പെടുന്നത്.

നിലമ്പൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നുവെന്ന വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികള്‍ യാത്രം സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സംസ്ഥാനമൊട്ടാകെ പോലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 257 കേസുകളാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ വിദേശത്ത് നിന്നെത്തിയ യുവാവിനെതിരെ കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചരണം. നോര്‍ത്ത് പറവൂരിനടുത്ത് ചന്തപറമ്പ് സ്വദേശി എബിനെതിരെയാണ് വ്യാജ പ്രചാരണം. എന്നാല്‍ ഇതിനെതിരെ അദ്ദേഹം തന്നെ വിശദീകരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് എബിന്‍ വിശദീകരണം നല്‍കുന്നത്.

Recommended Video

cmsvideo
മാന്യത വിടാതെ കേരള പോലീസ് | Oneindia Malayalam

മാര്‍ച്ച് 17ാം തിയ്യതിയാണ് എബിന്‍ ഫ്രാന്‍സില്‍ നിന്നും വീട്ടിലെത്തുന്നത്. അവിടെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് വീട്ടില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്നത്്, എന്നാല്‍ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും തനിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന പേരില്‍ വ്യാജ പ്രചാരണം നടക്കുകയാണെന്ന് എബിന്‍ പറയുന്നു.

English summary
Youth League Activist Arrested For Spread Fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X