പോപ്പുലര്‍ ഫ്രണ്ടിനെ അണ്‍ഫ്രണ്ട് ചെയ്യണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: മതവിശ്വാസവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും പുറത്തും തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനോടും എസ്ഡിപിഐയോടും സൗഹൃദം വേണ്ടെന്ന് യൂത്ത് ലീഗ് നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാരോട് ഒരടുപ്പവും കാട്ടേണ്ടെന്നും ഇവരെ ബഹിഷ്‌കരിക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ നിര്‍ദ്ദേശം.
തീവ്രവാദ നിലപാടുകളുള്ളവരുമായി മുസ്ലീം ലീഗ് അടുപ്പം കാട്ടുന്നുണ്ടെന്ന് അടുത്തകാലത്ത് വ്യാപകമായ ആരോപണമുണ്ടായിരുന്നു. കൈവെട്ടു കേസിലടക്കം എസ്ഡിപിഐ പ്രതിരോധത്തില്‍ ആയിരിക്കെ ഇവരുമായുള്ള അടുപ്പം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് നേതൃത്വം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇനിമുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും പുതിയ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ് നിര്‍ദ്ദേശം. വര്‍ഗീയ നിലപാടു സ്വീകരിക്കുന്ന ആര്‍എസ്എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് വ്യക്തിബന്ധം പോലും പുലര്‍ത്തരുതെന്നും ഇവരെ ഫേസ്ബുക്കില്‍ നിന്നും അണ്‍ഫ്രണ്ട് ചെയ്യണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
കൈവെട്ടു കേസിലെ പ്രിതകളെ ന്യായീകരിക്കല്‍, പ്രതികളുടെ ചിരിച്ചുകൊണ്ടുള്ള ചിത്രം പ്രചരിപ്പിക്കല്‍, വര്‍ഗീയ പോസാറ്റിട്ടതിന്റെ പേരില്‍ ഖത്തറിലെ മലയാളിയെ മര്‍ദ്ദിക്കല്‍ തുടങ്ങി അടുത്ത ദിവസങ്ങളില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഖത്തറില്‍ മലയാളിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടും മുസ്ലീം ലീഗും ചേരിതിരിഞ്ഞു വാക്‌പോരാട്ടവും നടത്തിയിരുന്നു.












Click it and Unblock the Notifications