കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേം വ്യവസ്ഥ നിർബന്ധമാക്കണം; മുസ്ലിം ലീഗിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് യൂത്ത് ലീഗ്

തിരഞ്ഞെടുപ്പ് പരാജയമടക്കം ചർച്ച ചെയ്യാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് യൂത്ത് ലീഗ് ഉയർത്തിയത്

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗും കനത്ത തിരിച്ചടിയാണ് നേരിട്ടത്. സിറ്റിങ് സീറ്റുകളിലടക്കം പരാജയപ്പെട്ട മുസ്ലിം ലീഗിന്റെ കോട്ടകളായ മലപ്പുറം അടക്കമുള്ള ജില്ലകളിൽ വോട്ട് വിഹിതവും കുറഞ്ഞു. ഇതോടെ സംഘടന പ്രവർത്തനം ശക്തമാക്കുന്നതിന് നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത് ലീഗ്. സാധാരണക്കാർക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്ന തരത്തിൽ സംഘടനയുടെ നേതൃത്വത്തിലും പ്രവർത്തനത്തിലും മാറ്റം വേണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.

Muslim League

കഴിഞ്ഞ ദിവസം കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയമടക്കം ചർച്ച ചെയ്യാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ഒരാൾക്ക് ഒരു പദവിയേ പാടുള്ളുവെന്നും ലോക് സഭയിലും നിയമസഭയിലും മൽസരിക്കാൻ ടേം നിർബന്ധമാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇത്തരം നിർദേശങ്ങൾ ജൂലൈയിൽ ചേരുന്ന മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും.

"മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവരേയും ഊർജ്‌ജ്വസലരായവരെയും മാത്രമേ നേതൃത്വത്തിൽ നിയമിക്കാവു. മുതിർന്ന അംഗങ്ങളെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ മുഴുവൻ സമയ പ്രവർത്തനം ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ നിയോഗിക്കുക. ജനപ്രതിനിധികൾ തന്നെ പാർട്ടി ഭാരവാഹിത്വവും വഹിക്കുന്നത് ഒഴിവാക്കി ഒരാൾക്ക് ഒരു പദവി എന്നത് നിർബന്ധമാക്കുക. നിയമസഭയിൽ തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ മൽസരിക്കാൻ അനുവദിക്കരുത്." എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

ദേശീയ തലത്തിലും പ്രാദേശിക തലത്തിലും മാറ്റം വേണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. ലോക്സഭയിൽ രണ്ട് ടേമും രാജ്യസഭയിൽ ഒരു ടേമും നിർബന്ധമാക്കണം.പ്രാദേശിക തലങ്ങളിലെ തർക്കങ്ങൾ മുതിർന്ന നേതാക്കൾ നേരിട്ടുപോയി പരിഹരിക്കണം. വാർഡ് കമ്മിറ്റികൾ എത്രയും വേഗം പുന സംഘടിപ്പിക്കണം.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

കാലത്തിനൊത്ത് പ്രചരണ രീതികളിലും മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ നൽകണമെന്നതാണ് മറ്റൊരു നിർദേശം. പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ ബോർഡിൽ കാതലായ മാറ്റം വേണം. ഇതിനായി പരിഗണിക്കേണ്ടവരുടെ പേരടക്കം നിർദ്ദേശിക്കും. സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകണം. ഇതുവഴി കൂടുതൽ യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും യൂത്ത് ലീഗ് കരുതുന്നു.

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Youth league demands for complete reshuffling in Muslim league leadership goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X