യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു; മുബീന് ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍
കോഴിക്കോട്: കത്വ കേസിന്റെ വാദം നടന്ന പത്താന്‍കോട്ട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം പുറത്ത്. അഭിഭാഷകനായ മുബീന് ഫാറൂഖ് കേസ് നടത്തിപ്പില്‍ സഹായിച്ചു എന്നാണ് പ്രോസിക്യൂട്ടര്‍ എസ് ബസ്റ പറയുന്നത്. വിചാരണയില്‍ പങ്കെടുത്തിട്ടില്ലെങ്കിലും കേസില്‍ സഹായിച്ചിരുന്നുവെന്നും കുടുംബത്തിന്റെ വക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബസ്റ മീഡിയ വണ്ണിനോട് പറഞ്ഞു. കത്വ, ഉന്നാവോ കേസിലെ ഇരകളെ സഹായിക്കാന്‍ യൂത്ത് ലീഗ് നടത്തിയ ഫണ്ട് പിരിവിനെ ചൊല്ലിയുള്ള വിവാദത്തിന്റെ ഭാഗമയിട്ടാണ് ഈ പ്രതികരണം.

പിരിച്ച പണം കേസ് നടത്തിപ്പിന് വിനിയോഗിച്ചുവെന്നും മുബീന് ഫാറൂഖിക്കാണ് പണം കൈമാറിയതെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ മുബീന് ഫാറൂഖിന് കേസില്‍ ബന്ധമില്ലെന്നും പണം വാങ്ങാതെയാണ് കേസിലെ എല്ലാ അഭിഭാഷകരും കോടതിയില്‍ ഹാജരായതെന്നും അഡ്വ. ദീപിക സിങ് പറഞ്ഞതോടെയാണ് വിവാദം ശക്തിപ്പെട്ടത്. വിശദീകരണവുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രംഗത്തുവന്നിരുന്നു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
മുബീന് ഫാറൂഖ് വഴിയാണ് കത്വ കുടുംബത്തിന്റെ വക്കാലത്ത് ദീപിക സിങ് ഏറ്റെടുത്തതെന്ന് സികെ സുബൈര്‍ പറഞ്ഞു. വക്കാലത്ത് അവര്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ശബ്ദരേഖയും സുബൈര്‍ പുറത്തുവിട്ടു. കോടതിക്ക് പുറത്ത് മുബീന് ഫാറൂഖ് മാധ്യമങ്ങലെ കാണുച്ച ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കേസ് നടപടികള്‍ ഏകോപിപ്പിച്ചത് മുബീന് ഫാറൂഖിയാണ്. ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുബീന് ഫാറൂഖി കേസില്‍ ഹാജരായത്. രണ്ട് തവണ ദീപിക സിങ് ഹാജരായിരുന്നു. പിന്നീട് ഹാജരായത് മുബീന് ഫാറൂഖിയാണ്. ദീപിക സിങിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സികെ സുബൈര്‍ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications