കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസിഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് ലീഗ് നേതാവ്, പാര്‍ട്ടിക്ക് കനത്ത തിരിച്ചടി, വ്യാപക വിമര്‍ശനം

  • By Desk
Google Oneindia Malayalam News

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ വധത്തേത്തുടര്‍ന്ന് എസ്ഡിപിഐക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് മുഖ്യധാര പാര്‍ട്ടികള്‍ നടത്തിവരുന്നത്. എസ്ഡിപിഐയേയും പോപ്പുലര്‍ഫ്രണ്ടിനേയും സഹായിക്കുന്നത് സിപിഎം ആണെന്നുള്ള ആരോപണങ്ങള്‍ ലീഗ് പലവട്ടം ഉയര്‍ത്തിയിരുന്നു.

<strong>അഭിമന്യുവധം കൊലയാളി സംഘത്തില്‍ സംസ്ഥാന ഭാരവാഹിയും; അന്വേഷണം മഹാരാജാസിലെ വനിതാ പ്രവര്‍ത്തകരിലേക്കും</strong>അഭിമന്യുവധം കൊലയാളി സംഘത്തില്‍ സംസ്ഥാന ഭാരവാഹിയും; അന്വേഷണം മഹാരാജാസിലെ വനിതാ പ്രവര്‍ത്തകരിലേക്കും

അതേസമയം എസ്ഡിപിഐയില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് അണികളെയടക്കം ചൂണ്ടിക്കാട്ടാം എന്ന് പറഞ്ഞായിരുന്നു സിപിഎം പ്രതിരോധം. ഇത്തരത്തില്‍ എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടയില്‍ ആണ് സ്വന്തം പാര്‍ട്ടി നേതാവിന്റെ പ്രവര്‍ത്തി ലീഗിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.

കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

എസ്.ഡി.പി.ഐ ലീഗിന്റെ ബി ടീമാണെന്നും വളര്‍ച്ചയ്ക്ക് എല്ലാവിധ സഹായങ്ങളുമേകിയെന്നും സിപിഎം കുറ്റപ്പെടുത്തുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളിലെ സിപിഎം എസ്.ഡി.പി.ഐ കൂട്ടുകെട്ടും ക്യാമ്പസ് ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണകളും ഉയര്‍ത്തികാട്ടിയാണ് ലീഗ് ഇതിനെ പ്രതിരോധിച്ചിരുന്നത്. ഈ ആരോപണങ്ങളെ സിപിഎം കണക്ക് നിരത്തി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

എസ്.ഡി.പി.ഐയെ സഹായിച്ച സിപിഎമ്മിനെ തിരിഞ്ഞ് കൊത്തിയപ്പോഴാണ് പാര്‍ട്ടി നിലപാട് മാറ്റിയതെന്ന് കുഞ്ഞാലിക്കുട്ടി എംപി ദില്ലിയില്‍ പ്രതികരിച്ചിരുന്നു. അതേസമയം ഇപ്പോള്‍ സിപിഎം എസ്.ഡി.പി.ഐയെ നിഷേധിക്കാനുള്ള തിരക്കിലാണെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെപിഎ മജീദും

കെപിഎ മജീദും

നേരത്തേ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും സിപിഎമ്മിന്റെ എസ്.ഡി.പിഐ ബന്ധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മുസ്ലീം ലീഗിനെതിരെ തിരിയാന്‍ എസ്.ഡി.പിഐ. പോലുള്ള വര്‍ഗീയ സംഘടനകളെ പാര്‍ട്ടി പാലൂട്ടി വളര്‍ത്തുകയാണ് എന്നായിരുന്നു മജീദ് പറഞ്ഞത്.

കപട വിമര്‍ശനം

കപട വിമര്‍ശനം

ഇത്തരത്തില്‍ എസ്ഡിപിഐക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലീഗ് മുന്നോട്ട് പോയ്‌കൊണ്ടിരിക്കേയാണ് പാര്‍ട്ടി നേതാവ് തന്നെ എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്. ഇത് ലീഗിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ലീഗിന്റെ എസ്ഡിപിഐ വിമര്‍ശനങ്ങളെല്ലാം കപടമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

ഷുഹൈബ്

ഷുഹൈബ്

എംഎസ്എഫ് മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റും കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗവുമായ കെഎ ഷുഹൈബാണ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത്. നിലവില്‍ യൂത്ത് ലീഗ് എറണാകുളം ജി്ല്ലാ സെക്രട്ടറയിണ് ഷുഹൈബ്.

പരിപാടി

പരിപാടി

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കരയില്‍ എസ്ഡിപിഐ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷുഹൈബ് പങ്കെടുത്തത്. യോഗത്തില്‍ എസ്ഡിപിഐയെ പ്രംശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു ഷുഹൈബ്. സംഭവം വിവാദമായപ്പോള്‍ ലീഗ് വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് ഇപ്പോള്‍.

നോട്ടീസ്

നോട്ടീസ്

ഷുഹൈബിന് ലീഗ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എസ്ഡിപിഐ പരിപാടിയില്‍ ഷുഹൈബ് പങ്കെടുത്തെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ലീഗ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിത്. ഒരാഴ്ച്ചകകം വിശദീകരണം നല്‍കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാപകവിമര്‍ശനങ്ങള്‍

വ്യാപകവിമര്‍ശനങ്ങള്‍

ലീഗ് നേതാവിന്റെ നടപടിക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ലീഗിന്റെ എസ്ഡിപിഐ വിമര്‍ശങ്ങള്‍ കപടമാണ്. ഒരു ഭാഗത്ത എതിര്‍ക്കുമ്പോള്‍ മറുഭാഗത്ത് അവരുമായുള്ള ബന്ധം നിലനിര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ചിലര്‍ ആരോപിക്കുന്നു.

പോപ്പുലര്‍ഫ്രണ്ട് ബന്ധം

പോപ്പുലര്‍ഫ്രണ്ട് ബന്ധം

പോപ്പുലര്‍ഫ്രണ്ട് ബന്ധമുള്ള അണികള്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങല്‍ കാലങ്ങളായുണ്ട്. എന്നാല്‍ ലീഗ് ഇതിനേയെല്ലാം തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്. അഭിമന്യു വധത്തേത്തുടര്‍ന്ന് എസ്ഡിപിഐക്കെതിരേയുണ്ടായ പൊതുവികാരത്തിനൊപ്പം നിന്ന് ലീഗും അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിവരികയായിരുന്നു.

തെളിവ്

തെളിവ്

അതിനിടേയാണ് എസ്ഡിപിഐക്കെതിരെ ഇത്രയും ആരോപണങ്ങള്‍ ലീഗിന്റെ ഉന്നത നേതാക്കന്‍മാര്‍ തന്നെ നടത്തുമ്പോള്‍ യൂത്ത് ലീഗ് നേതാവ് അവരുടെ പരിപാടിയില്‍ പങ്കെടുത്തത്. ഇത് എസ്ഡിപിഐ-ലീഗ് ബന്ധത്തിന്റെ തെളിവായിട്ടാണ് എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

സിപിഎം ആണികള്‍

സിപിഎം ആണികള്‍

എന്നാല്‍ ഒരു നേതാവിന്റെ പ്രവര്‍ത്തി പാര്‍ട്ടിയുടെ മൊത്തം നിലപാടല്ല എന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്തുതന്നെ ആയാലും ഷുഹൈബിന്റെ പ്രവര്‍ത്തി ലീഗിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമായും സിപിഎം ആണികളാണ് ഈ വിഷയം ലീഗിനെതിരേയുള്ള ആയുധമാക്കുന്നത്

English summary
youth league leader in sdpi programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X