കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് കടുപ്പിച്ച് ലീഗ്: എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത യൂത്ത്‌ലീഗ് നേതാവിനെ പുറത്താക്കിയേക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തെ തുര്‍ന്നാണ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളില്‍ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തകര്‍ നുഴഞ്ഞ്കയറിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നത്. പോപ്പുലര്‍ഫ്രണ്ട് അനുഭാവികളായവര്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ തങ്ങളുടെ സ്വാധീനം ഉറുപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആരോപണം.

സി.പിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന ആരോപണം യുഡിഎഫ് ആയിരുന്നു പ്രധാനരാഷ്ട്രീയ ആയുധമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ നടത്തിയ പരിപാടിയില്‍ ലീഗ് നേതാവ് പങ്കെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ എസ്ഡിപിഐക്കെതിരെ കടുത്ത നിലപാടുകളുമായി രംഗത്ത് വന്നിരിക്കുകായാണ് ലീഗ്.

തീവ്രവാദ ബന്ധമുള്ളവര്‍

തീവ്രവാദ ബന്ധമുള്ളവര്‍

മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ തീവ്രവാദ ബന്ധമുള്ളവര്‍ കയറിക്കൂടുന്നുവെന്ന ചര്‍ച്ച മുസ്ലിംലീഗിലും എത്തിയിരിക്കുകയാണ് ഇപ്പോള്‍. തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുമ്പോഴും ഈ വിഷയത്തില്‍ ഉയര്‍ന്ന പരാതികള്‍ക്ക് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണം ഒരു വിഭാഗത്തിന് ഉണ്ട്.

ലീഗ് നിലപാട്

ലീഗ് നിലപാട്

എറണാകുളത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ പരിപാടിയില്‍ യൂത്ത്‌ലീഗ് നേതാവ് പങ്കെടുത്തതായിരുന്നു പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയത്. എസ്ഡിപിഐക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലീഗ് മുന്നോട്ട് പോയ്കൊണ്ടിരിക്കേയാണ് പാര്‍ട്ടി നേതാവ് തന്നെ എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത്. ഇത് ലീഗിന് കനത്ത തിരിച്ചടിയായിരുന്നു.

ഷുഹൈബ്

ഷുഹൈബ്

എംഎസ്എഫ് മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റും കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗവുമായ കെഎ ഷുഹൈബാണ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത്. നിലവില്‍ യൂത്ത് ലീഗ് എറണാകുളം ജി്ല്ലാ സെക്രട്ടറയിണ് ഷുഹൈബ്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കരയില്‍ എസ്ഡിപിഐ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷുഹൈബ് പങ്കെടുത്തത്. സംഭവം വിവാദമായപ്പോള്‍ ലീഗ് വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

പുറത്താക്കാന്‍

പുറത്താക്കാന്‍

തീവ്രവാദ സംഘനടകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പ്ഖ്യാപിത നിലപാട്. ഈ സാഹചര്യത്തില്‍ എസ്ഡിപിഐ പരിപാടിയിലില്‍ പങ്കെടുത്ത നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ വരെ നീക്കമുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നേതൃത്വത്തിനുള്ളില്‍ നടന്നു വരികയാണ്.

കഴിഞ്ഞ മേയില്‍

കഴിഞ്ഞ മേയില്‍

കഴിഞ്ഞ മേയില്‍ നടന്ന സംഭവത്തില്‍ യൂത്ത് ലീഗീന് പ്രവര്‍ത്തകര്‍ രേഖാമൂലം പരാതിനല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടാകാത്തില്‍ ഒരു വിഭാഗത്തിന് അമര്‍ഷം നിലനില്‍ക്കുന്നുണ്ട് ഈ സാഹചര്യത്തില്‍ ഉടന്‍ ഷുഹൈബിനെതിരെ നടപടിയുണ്ടായേക്കും.

കാരണംകാണിക്കല്‍

കാരണംകാണിക്കല്‍

ജില്ലാ കമ്മറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ ഷുഹൈബിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ലീഗ് നേതൃത്വമിപ്പോള്‍. മറുപടി തൃപ്തികരമല്ലെങ്കില്‍ ഷുഹൈബിനെതിരെ പുറത്താക്കല്‍ അടക്കുമുള്ള നടപടികള്‍ ഉണ്ടായേക്കും.

രൂക്ഷ വിമര്‍ശനങ്ങള്‍

രൂക്ഷ വിമര്‍ശനങ്ങള്‍

എസ്ഡിപിഐക്കെതിരെ കെഎം ഷാജി അടക്കമുള്ള യൂത്ത് ലീഗ് നേതക്കള്‍ മുന്‍കാലങ്ങളില്‍തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരുന്നു. ലീഗിന്റെ അംഗത്വവിതരണം നടത്തുമ്പോള്‍ തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമുണ്ട്.

സര്‍ക്കുലറും

സര്‍ക്കുലറും

എസ്ഡിപിഐ പോലുള്ള തീവ്രവാദ-ഭീകര ബന്ധം ആരോപികുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ അവരോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കോ പാര്‍ട്ടി അംഗത്വം നല്‍കാന്‍ പാടില്ല. ഇത്തരം ചിന്താഗതിയുള്ളവരെ ലീഗിന്റെ ഭാരവാഹികളാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന സര്‍ക്കുലറും പാര്‍ട്ടി നല്‍കിയിരുന്നു.

English summary
youth league leader in sdpi programe party take action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X