Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയേക്കാൾ വലിയ മാറാവ്യാധി സ്വർണ്ണക്കടത്തെന്ന് പികെ ഫിറോസ്, നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നം

തിരുവനന്തപുരം: കൊറോണയേക്കാൾ വലിയ മാറാവ്യാധിയാണ് ഈ നാടിനെ ഗ്രസിച്ചിരിക്കുന്നത് എന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പികെ ഫിറോസിന്റെ പരാമർശം. ജനകീയ ചെറുത്ത് നിൽപ്പിലൂടെ പ്രതിരോധിക്കണമെന്നും പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:

'കൊറോണ അമേരിക്കയിൽ ഏറ്റവും മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോൾ നടത്തിയ ജനകീയ സമരങ്ങളെ കൊറോണ പറഞ്ഞ് തടയാൻ ശ്രമിച്ച ഭരണകൂടത്തിന്റെ അതേ ശൈലി തന്നെയാണ് ഇവിടെയും പിണറായി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. മിനിയാപൊലിസിലെ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രക്ഷോഭവുമായി കേരളത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെ താരതമ്യം ചെയ്യാനാവില്ലെന്നാണ് ഭക്തുക്കളും പറയുന്നത്.

pk

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നത് അത്ര വലിയ പ്രശ്നമല്ല എന്നാണ് പി.ആർ ടീം പറയുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നത് ചിലർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുകയും ഇന്ത്യക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന വിഷയം മാത്രമല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാലിത് കേവലം സാമ്പത്തിക വിഷയത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണോ?

ഇന്ത്യയിലേക്ക് വരുന്ന സ്വർണ്ണം ഭീകരവാദികൾക്കാണെങ്കിൽ അതു വഴി ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. രാഷ്ട്രീയ നേതൃത്വത്തിനാണ് ലഭിക്കുന്നതെങ്കിൽ ആ പണം ജനാധിപത്യ പ്രക്രിയയിൽ ഉപയോഗിക്കും. കേവലം പി.ആർ വർക്കിന് മാത്രമല്ല തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ പ്രയോഗിക്കും. രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലാനുള്ള ക്വട്ടേഷൻ സംഘത്തെ വളർത്താൻ ഉപയോഗിക്കും. അത് വഴി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് മാഫിയകൾ അരങ്ങ് വാഴും.

ചുരുക്കിപ്പറഞ്ഞാൽ ഇത് നമ്മുടെ നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണ്. നാടിന്റെ നിലനിൽപുമായി ബന്ധപ്പെട്ട വിഷയമാണ്. കൊറോണയേക്കാൾ വലിയ മാറാവ്യാധിയാണ് ഈ നാടിനെ ഗ്രസിച്ചിരിക്കുന്നത്. ജനകീയ ചെറുത്ത് നിൽപ്പിലൂടെ ഈ മാറാരോഗത്തെ തോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+