കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നൊന്നും തോന്നിയില്ല; സ്വർണക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോൾ ഇസ്ലാമോഫോബിയ, തുറന്നടിച്ച് ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. യുഎപിഎ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച താഹയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതി്‌ന ശേഷം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നതെന്ന് പികെ ഫിറോസ് പറഞ്ഞു.

സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയതെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മാവോയിസ്റ്റ് മുദ്ര

മാവോയിസ്റ്റ് മുദ്ര

ജയില്‍ മോചിതനായ താഹയുടെ വീട്ടില്‍ യൂത്ത് ലീഗ് സഹപ്രവര്‍ത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നത്. യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരുന്നു.

കേരളാ പോലീസ്

കേരളാ പോലീസ്

എന്‍ഐഎ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്‍ഐഎ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലില്‍ വെച്ചും പീഢനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്.

ഇസ്ലാമിക തീവ്രവാദി

ഇസ്ലാമിക തീവ്രവാദി

സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയത്.

ഇസ്ലാമോ ഫോബിയ

ഇസ്ലാമോ ഫോബിയ

അന്നൊന്നും ഇസ്ലാമോ ഫോബിയ വളര്‍ത്തുകയാണെന്ന് സി.പി.എമ്മിലെ ആര്‍ക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവിതം തകര്‍ക്കരുതെന്ന് പറയാന്‍ സി.പി.എമ്മിലെ ഒരു നേതാവും വായ തുറന്നില്ല.

 ഭേഷ്...ബലേ ഭേഷ്...

ഭേഷ്...ബലേ ഭേഷ്...

പക്ഷേ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇസ്ലാമോഫോബിയ വന്നു. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മയില്‍ വന്നു. മുസ്ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്...ബലേ ഭേഷ്...

 കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെ

 അതിർത്തിയിൽ 5 പോസ്റ്റുകളിൽ പട്രോളിംഗ് തടസ്സപ്പെട്ട് ഇന്ത്യൻ സൈന്യം, ചൈനീസ് സാന്നിധ്യം ശക്തം അതിർത്തിയിൽ 5 പോസ്റ്റുകളിൽ പട്രോളിംഗ് തടസ്സപ്പെട്ട് ഇന്ത്യൻ സൈന്യം, ചൈനീസ് സാന്നിധ്യം ശക്തം

കൊവിഡ് കേസുകൾ കുതിക്കുന്നു ! 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുംകൊവിഡ് കേസുകൾ കുതിക്കുന്നു ! 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

English summary
Youth League leader PK Firos criticizes the state government and the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X