Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യമില്ലാ വകുപ്പ്; ഉടനെ ജാമ്യം, മിണ്ടാതെ അഭിഭാഷകന്‍... നാടകമാണോ എന്ന് പികെ ഫിറോസ്

കോഴിക്കോട്: പിസി ജോര്‍ജ് പ്രതിയായ വിദ്വേഷ പ്രസംഗ കേസില്‍ എല്ലാം നാടകമായിരുന്നോ എന്ന സംശയവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സ്വന്തം വാഹനത്തില്‍ പിസി ജോര്‍ജിനെ യാത്ര ചെയ്യാന്‍ അനുവദിച്ച കാര്യമാണ് അദ്ദേഹം ആദ്യമായി സൂചിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും കോടതിയില്‍ ഹാജരാക്കി നിമിഷങ്ങള്‍ക്കകം ജാമ്യം നല്‍കുന്ന സാഹചര്യമുണ്ടായി. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മിണ്ടിയില്ല എന്ന് പിസി ജോര്‍ജ് തന്നെ പറയുന്നു എന്നും പികെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. എല്ലാംകൂടി നോക്കുമ്പോള്‍ ഇതെല്ലാം നാടകമായിരുന്നോ എന്ന സംശമയാണ് പികെ ഫിറോസ് മുന്നോട്ട് വെക്കുന്നത്.

p

ജാമ്യം കിട്ടിയ ശേഷമുള്ള പിസി ജോര്‍ജിന്റെ പ്രതികരണവും പികെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പ്രസംഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ പിസി ജോര്‍ജ് പറഞ്ഞു, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്ന്. ജാമ്യം കിട്ടി നിമിഷങ്ങള്‍ക്കകം പിസി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാരിന് ആത്മര്‍ഥതയുണ്ടെങ്കില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം. അതിന് വേണ്ടി കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധിക്കണമെന്നും പികെ ഫിറോസ് പരിഹസിക്കുന്നു.

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് പിസി ജോര്‍ജിന് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്. ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവുണ്ടെന്ന് അവകാശപ്പെട്ടു. വയനാട്ടിലെ യുവാവ് പറഞ്ഞതും ഒരു ലേഖനത്തില്‍ വായിച്ചതുമാണ് തെളിവായി പിസി ജോര്‍ജ് പറയുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കെതിരെ നടത്തിയ പ്രതികരണത്തില്‍ പിഴവ് സംഭവിച്ചുവെന്നും അത് തിരുത്തുന്നു എന്നും പിസി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു.

പിസി ജോര്‍ജിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ കാര്യങ്ങളിലും ഒത്തുകളി നടന്നോ എന്ന സംശയമാണ് പികെ ഫിറോസ് ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... പി.സി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണ്.

ജാമ്യം കിട്ടിയ ജോര്‍ജ് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. ഇത് നല്‍കുന്ന സന്ദേശമെന്താണ്? ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ വീണ്ടും നടത്തരുതെന്നാണ്. എന്നാല്‍ ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പി.സി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ധ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കില്‍ ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+