കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത്തവും പിത്തവും കലർന്ന ഡയലോഗ് ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി', പിണറായിയോട് ഫിറോസ്

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിന് നേർക്കുളള വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നതായി മുഖ്യമന്ത്രി വിമർശിച്ചിരുന്നു. വർഗീയതയുടെ കാര്യത്തിൽ മുസ്ലീം ലീഗ് എസ്ഡിപിഐയോട് മത്സരിക്കുകയാണ് എന്നും മലപ്പുറത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്

പികെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ: '' മുഖ്യമന്ത്രി ലീഗിനെ 'അവഗണിക്കുന്നത്' കണ്ടപ്പോൾ ആദ്യം കരുതിയത് കണ്ണൂർ ജില്ലാ സമ്മേളനത്തോടെ ഈ 'അവഗണന' അവസാനിക്കുമെന്നാണ്. ഇപ്പോൾ മനസ്സിലായത്, സംസ്ഥാന സമ്മേളനം കഴിഞ്ഞാലും ഇതവസാനിക്കില്ലെന്നാണ്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, തുടങ്ങിയവരുമായി ലീഗ് ബന്ധം സ്ഥാപിച്ചുവെന്നാണ് ഇന്നത്തെ 'അവഗണന'. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞു ഇല്ലത്തുനിന്ന് ഇറങ്ങിപ്പോയി 30 വർഷത്തോളം അമ്മാത്തോട്ട് എത്താതെ ഗതികിട്ടാ പ്രേതം പോലെ എകെജി സെന്ററിന്റെ വരാന്തയിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഐ.എൻ.എലുമായി കൂട്ടുകൂടിയത് ആരായിരുന്നു? ഈ ഐ.എൻ.എൽ അടിമുടി വർഗ്ഗീയമാണെന്ന് പ്രസ്താവിച്ചത് വി.എസ്സല്ലേ. എന്നാണാ വർഗ്ഗീയത നിങ്ങൾക്ക് തേഞ്ഞു മാഞ്ഞു പോയത്.?

pk

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടെന്ന് പരസ്യമായി പറഞ്ഞത് ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയനാണ്. മുമ്പ് ജമാഅത്തെ ഇസ്‌ലാമിയെ പ്രകീർത്തിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി സിപിഎമ്മിന്റെ മുഖപത്രമാണെന്നാണ് വിശ്വാസം. വല്ല 'രാഷ്ട്രീയ പ്രതിസന്ധിയും' കാരണം ജന്മഭൂമിയുടെ പ്രസ്സിൽ നിന്നാണോ നിലവിൽ പ്രിന്റ് ചെയ്യുന്നത് എന്നറിയില്ല.
മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ പി.ഡി.പിയെ കൂടെക്കൂട്ടി പൊന്നാനിയിൽ വേദി പങ്കിട്ടത് നിങ്ങളാണ്. ഒടുക്കം റിസൽട്ട് വന്നപ്പോൾ കാര്യമുണ്ടായില്ലെന്ന് കണ്ടു അവർക്കും വർഗ്ഗീയ ടാഗ് നൽകി നിങ്ങളൊഴിവാക്കി. നിങ്ങളുടെ കൂടെക്കൂടിയാൽ തീർത്ഥജലം ഇല്ലെങ്കിൽ ഓടവെള്ളം എന്നാണല്ലോ വെപ്പ്.

എസ്.ഡി.പി.ഐയുമായി സഹകരിച്ച് പലയിടങ്ങളിലും പഞ്ചായത്ത് ഭരിച്ചതും, അവിശ്വാസ പ്രമേയങ്ങൾ വിജയിപ്പിച്ചതുമൊക്കെ നിങ്ങളാണ്. സാമ്പാർ മുന്നണിക്ക് ജനകീയ മുന്നണിയെന്ന ഓമനപ്പേര് നൽകി പലയിടങ്ങളിലും ഇവരെ കൂടെക്കൂട്ടുകയും, എന്നാൽ ചാനലിൽ വന്നിരുന്നു വിശുദ്ധ പ്രഭാഷണം നടത്തുകയും ചെയ്യുന്ന പണി നിങ്ങൾക്കേ നടക്കൂ. അത്തവും പിത്തവും കലർന്ന ഡയലോഗ് മുഖ്യമന്ത്രി തന്റെ മുന്നിലെ ബുദ്ധി പണയപ്പെടുത്തിയ സഖാക്കളോട് മതി. കേരളത്തിലെ സാമാന്യ ജനങ്ങളോട് വേണ്ട. പതിറ്റാണ്ടുകളായിട്ട് അവർക്ക് ലീഗിനെയും ലീഗിന് അവരെയുമറിയാം.!!''

English summary
Youth League leader PK Firos reacts to Pinarayi Vijayan's comment against Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X