'അള്ളാഹ് ഉമ്മൻ ചാണ്ടി മരിക്കണ്ടായിരുന്നു എന്നായിരുന്നു മോളുടെ മറുപടി', പികെ ഫിറോസിന്റെ കുറിപ്പ്
കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ്. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത കേട്ടപ്പോൾ മകൾ നടത്തിയ പ്രതികരണമാണ് പികെ ഫിറോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'ഇന്ന് രാവിലെ ഉറക്കത്തിനിടയിൽ സ്കൂളിന് അവധിയാണെന്ന് കേട്ടപ്പോൾ മോൾക്ക് വലിയ സന്തോഷം. ഉടനെ ഉമ്മൻ ചാണ്ടി സർ മരിച്ചത് കൊണ്ടാണെന്ന് പറഞ്ഞപ്പോൾ അള്ളാഹ് ഉമ്മൻ ചാണ്ടി മരിക്കണ്ടായിരുന്നു എന്നായിരുന്നു മോളുടെ മറുപടി. ഓരോരുത്തരെയും ഈ മനുഷ്യൻ എത്രമാത്രമാണു സ്വാധീനിച്ചത്. വാക്കു കൊണ്ടു പോലും ഒരാളെയും വേദനിപ്പിക്കാത്ത നേതാവ്.

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വെച്ച് കല്ലേറേറ്റപ്പോൾ എന്ത്മാത്രം അക്ഷോഭ്യനായിട്ടാണു അദ്ധേഹം പ്രതികരിച്ചത്. പിന്നീട് കല്ലെറിഞ്ഞ വ്യക്തി തന്നെ കാണാൻ വന്നപ്പോൾ പുഞ്ചിരിയോടെ സ്വീകരിച്ചതും മാപ്പ് കൊടുത്തതുമെല്ലാം പിൽക്കാല ചരിത്രം.
മരണം നോക്കൂ. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ബാംഗ്ലൂരിൽ നടക്കുന്ന അതേ ദിവസം അതേ നാട്ടിൽ. ഒരു നിയോഗമെന്നോണം എല്ലാവരെയും അവിടെ എത്തിച്ച പോലെ. ഒടുവിൽ ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും ഫോട്ടോ പതിച്ച ആംബുലൻസിൽ പ്രത്യേക വിമാനത്തിലേക്ക്. അതും ഒരു നിമിത്തം.
തിരക്കുകളായിരുന്നു ഈ മനുഷ്യന്റെ എനർജ്ജി. ആൾക്കൂട്ടമായിരുന്നു ജീവ വായു.
അവസാനം തിരക്കുകളില്ലാത്ത, ആൾക്കൂട്ടങ്ങളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വിട വാങ്ങി. തിരുവനന്തപുരത്തെ ദർബാർ ഹാളിൽ ഒരു നോക്ക് കണ്ടിറങ്ങുമ്പോൾ വേണ്ടപ്പെട്ട ആരോ വിട വാങ്ങിയ ഒരു ഫീൽ. പ്രാർത്ഥനകൾ'.

രാജ്മോഹൻ ഉണ്ണിത്താൻ എംപി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ' ഹൃദയം നുറുങ്ങുന്ന വല്ലാത്ത വേദനയാണ് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ ചേതനയറ്റ ശരീരം കാണുവാനും അന്ത്യോപചാരം അർപ്പിക്കുവാൻ എത്തിയപ്പോഴും അനുഭവപ്പെട്ടത്... ദുഃഖം തളം കെട്ടി നിക്കുന്ന ആ അന്തരീക്ഷത്തിൽ കുടുംബങ്ങൾക്കൊപ്പം ആശ്വാസ വാക്കുകൾ പോലും പറയാനാവാതെ മൗനാവലംബിയായി അൽപ സമയം ഇരുന്നു പോയി...
നിസ്വാർത്ഥമായ സേവന പാതയിൽ നിറഞ്ഞ് നിന്ന ജനകീയ നേതാവിനെയാണ് നാടിനു നഷ്ടമായത് എന്നോർക്കാൻ വയ്യ... എന്നും ഹര്ഷാരവങ്ങൾക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ മാത്രം ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും ജനസേവനം മാത്രം മുഖമുദ്രയാക്കി ജീവിച്ച...ഏതൊരാൾക്കും മഹനീയ മാതൃകയായ സാധാരണക്കാരിൽ സാധാരണക്കാരായ ആബാല-വൃദ്ധം ജനങ്ങൾക്കും സമാശ്വാസവും സാന്ത്വനവുമേകിയ മനുഷ്യ സ്നേഹിയായ ഒരു യുഗ പുരുഷനെയാണ് ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്'.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications