• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവർക്ക് പ്രമോഷൻ നൽകുന്ന പാർട്ടി', വിശുദ്ധരാക്കേണ്ടെന്ന് ഫിറോസ്!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഇരട്ടക്കൊലപാതകം തിരുവോണ നാളിൽ കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ആറ് പേർ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിന് വിശുദ്ധ പദവി നൽകാനുളള ശ്രമം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവർക്ക് പാർട്ടിയിൽ പ്രമോഷൻ നൽകുന്ന പാർട്ടിയുടെ പേര് കോൺഗ്രസ് അല്ല സിപിഎം ആണെന്ന് ഫിറോസ് തുറന്നടിച്ചു.

അർഹമായ ശിക്ഷ ലഭിക്കട്ടെ

അർഹമായ ശിക്ഷ ലഭിക്കട്ടെ

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ആദരാഞ്ജലികൾ. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും അതല്ല ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നുമൊക്കെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞു. സംഭവത്തിലെ പ്രതികൾ, അവരാരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അർഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

ബോധപൂർവ്വമായ ശ്രമം

ബോധപൂർവ്വമായ ശ്രമം

ഈ കൊലപാതകം ഉയർത്തിക്കാട്ടി സി.പി.എമ്മും കോൺഗ്രസും ഒരു പോലെയാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാനാവില്ല. എന്ത് കൊണ്ട്? രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തള്ളുകയും കൊല്ലപ്പെട്ടതിനു ശേഷവും കുലം കുത്തി എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേര്...

പിരിവ് നടത്തുന്ന പാർട്ടിയുടെ പേര്...

പിരിവ് നടത്തുന്ന പാർട്ടിയുടെ പേര്...

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സൈബർ ഗുണ്ടകളെ വിട്ട് അപമാനിക്കുന്ന പാർട്ടിയുടെ പേര്... പ്രതികൾ പിടിക്കപ്പെട്ട് ജയിലിലെത്തിയാൽ അവിടെ വെച്ച് മൂട്ട കടിച്ചാൽ ഓടിയെത്തുന്ന സംസ്ഥാന സെക്രട്ടറിയുള്ള പാർട്ടിയുടെ പേര്... പ്രതികൾക്ക് നിയമ സഹായം നൽകാൻ കൂപ്പൺ അടിച്ച് പിരിവ് നടത്തുന്ന പാർട്ടിയുടെ പേര്... പ്രതികൾക്കെതിരെയുള്ള CBl അന്വേഷണം ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്ന പാർട്ടിയുടെ പേര്...

നിയമ വിരുദ്ധമായി പരോൾ നൽകുന്ന പാർട്ടി

നിയമ വിരുദ്ധമായി പരോൾ നൽകുന്ന പാർട്ടി

രണത്തിന്റെ തണലിൽ പ്രതികൾക്ക് നിയമ വിരുദ്ധമായി പരോൾ നൽകുന്ന പാർട്ടിയുടെ പേര്... പരോളിലിറങ്ങുന്നവർക്ക് പാർട്ടി ഗ്രാമത്തിൽ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകുന്ന പാർട്ടിയുടെ പേര്... ശിക്ഷിക്കപ്പെട്ടവരുടെ കല്യാണം നടത്തികൊടുക്കുകയും എം.എൽ.എ അതിനു കാർമ്മികത്വം വഹിക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേര്... കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവർക്ക് പാർട്ടിയിൽ പ്രമോഷൻ നൽകുന്ന പാർട്ടിയുടെ പേര്...

വിശുദ്ധ പദവി അംഗീകരിക്കാൻ മനസ്സില്ല

വിശുദ്ധ പദവി അംഗീകരിക്കാൻ മനസ്സില്ല

ജയിൽ ശിക്ഷക്കിടെ മരണപ്പെട്ടാൽ മുഖ്യമന്ത്രി പദവിയിലുള്ളവരടക്കം അയാളെ മഹത്വ വൽക്കരിക്കാൻ മടി കാണിക്കാത്ത പാർട്ടിയുടെ പേര്... ജയിൽ ശിക്ഷക്കിടെ (ഓർക്കുക സ്വാതന്ത്ര്യ സമരത്തിനല്ല കൊലക്കുറ്റത്തിനാണ്) മരണപ്പെട്ടാൽ അദ്ധേഹത്തിന്റെ പേരിൽ സ്മാരകം പണിയുന്ന പാർട്ടിയുടെ പേര്... ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം)എന്നാണ്. ആ പാർട്ടിക്ക് ആര് വിശുദ്ധ പദവി നൽകിയാലും അംഗീകരിക്കാൻ മനസ്സില്ല''.

English summary
Youth League leader PK Firos slams CPM over Venjarammood twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion