കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിനെ ചോദ്യം ചെയ്തത് കേരളത്തിനും മലയാളികള്‍ക്കും നാണക്കേടെന്ന് പികെ ഫിറോസ്

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് കേരളത്തിനും മലയാളികള്‍ക്കും നാണക്കേടെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മോഷണ കേസിലെ പ്രതിയെ പോലെ ഒരു അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ മുഖം പൊത്തി നില്‍ക്കേണ്ട ഗതികേട് കേരളത്തിലെ മന്ത്രിക്ക് വന്നത് അപമാനവും നാണക്കേടും ആണെന്നും പികെ ഫിറോസ് പറഞ്ഞു.

നയതന്ത്ര മാര്‍ഗത്തില്‍ വന്ന പാക്കേജുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ എന്‍ഫോ്‌ഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തിയായിരുന്നു നടപടി. പ്രധാനമായും വിദേശത്ത് നിന്നും മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നാണ് സൂചന.

pk firoz

അതേസമയം മന്ത്രി ഇത്രയും ദിവസം പറഞ്ഞ വിശുദ്ധ ഖുറാനും വിശ്വാസികളെ പരിചയാക്കി പിടിക്കാന്‍ ശ്രമിച്ചതുമൊന്നും ഇനി വിലപോവില്ലെന്നും എന്തിനാണ് മന്ത്രി ഇക്കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്നും പികെ ഫിറോസ് ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പികെ ഫിറോസ് അഭിപ്രായപ്പെട്ടു.

കെടി ജലീലിന് എന്തുകൊണ്ട് നെഞ്ച് വിരിച്ചുകൊണ്ട് ഒരു അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇതിലൂടെ അദ്ദേഹം കുറ്റം ചെയ്തുവെന്നാണ് മനസിലാവുന്നത്. സ്വര്‍ണക്കടത്ത് കേസിലും മന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുന്നതാണ് ഈ നടപടിയെന്നും പികെ ഫിറോസ് ആരോപിച്ചു.

മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു കെടി ജലീലിനെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ ആലുവയില്‍ നിന്നും സുഹൃത്തിന്റെ വീട്ടിലേക്ക് പോകും മുമ്പാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ എത്തിയത്.

എന്നാല്‍ ഇപ്പോള്‍ നടന്നത് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍ ആണെന്നും കൂടുതല്‍ വിവരം തേടാന്‍ ഇനിയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ 2018 മുതല്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദുബായ് കോണ്‍സുലേറ്റിന് മതഗ്രന്ഥം നല്‍കിയെന്ന് മന്ത്രി കെടി ജലീല്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ലജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; നടപടി കൊച്ചിയിലെ ഓഫീസിൽ വെച്ച് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; നടപടി കൊച്ചിയിലെ ഓഫീസിൽ വെച്ച്

English summary
Youth league leader PK Firos slams KT Jaleel For ED Questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X