ബിനോയ്ക്ക് പിന്നാലെ ബിനീഷിനെതിരെയും! ബാറുകളുടെ ദൂരപരിധി കുറച്ചത് ബിനീഷ് കോടിയേരിക്ക് വേണ്ടിയെന്ന്...
ബിനീഷ് കോടിയേരി വൈസ് ചെയർമാനായ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു ഈ നടപടി.
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെയും ഇടത് സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഇടത് സർക്കാർ ബാറുകളുടെ ദൂരപരിധി കുറച്ചത് ബിനീഷ് കോടിയേരിയെ സഹായിക്കാനാണെന്നാണ് പികെ ഫിറോസിന്റെ ആരോപണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബാറുകൾ സ്ഥാപിക്കാനുള്ള ദൂരപരിധി 200 മീറ്ററിൽ നിന്നും 50 മീറ്ററായി കുറച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി വൈസ് ചെയർമാനായ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു ഈ നടപടി. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനെയും കോടിയേരി ബാലകൃഷ്ണനെയും ചോദ്യം ചെയ്താൽ അഴിമതി പുറത്തുവരുമെന്നും പികെ ഫിറോസ് പറഞ്ഞു.

ബാറുകളുടെ ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസും തുടർന്നുണ്ടായ വിവാദങ്ങളും കത്തിനിൽക്കെയാണ് ബിനീഷ് കോടിയേരിക്കെതിരായ ആരോപണമുയർന്നിരിക്കുന്നത്.












Click it and Unblock the Notifications