കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തക്ക ഉദാഹരണം കഴുത്താണെന്ന്.. ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്!

Google Oneindia Malayalam News

കോഴിക്കോട്: ഫറൂഖ് കോളേജിലെ അധ്യാപകൻ പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ വൻ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. നേരത്തെ തന്നെ ലിംഗ അനീതിയുടെ പേരിൽ ഫറൂഖ് കോളേജ് വിവാദത്തിലാണ്. ആൺകുട്ടികളേയും പെൺകുട്ടികളേയും അടുത്ത് ഇടപഴകുന്നതിൽ നിന്ന് പോലും വിലക്കുന്ന സദാചാര ഭീകരത ഫറൂഖിലുണ്ടെന്ന് വിദ്യാർത്ഥികൾ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

അധ്യാപകനായ ജവഹറിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അധ്യാപകന്റെ പ്രസംഗത്തെ വിമർശിക്കുന്ന പോസ്റ്റിൽ കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നുണ്ട്. ഈ പോസ്റ്റിൽ പ്രസംഗത്തെ വിമർശിച്ചതിന് തനിക്ക് നേരെ എതിർപ്പുകളുയർന്നിരിക്കുന്നുവെന്ന് ഫിറോസ് പറയുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി പികെ ഫിറോസ് പുതിയ പോസ്റ്റിട്ടിട്ടുണ്ട്:

 ഉദാഹരണം കഴുത്തിനെക്കുറിച്ചെന്ന്

ഉദാഹരണം കഴുത്തിനെക്കുറിച്ചെന്ന്

ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയവും ഹിഡൻ അജണ്ടകളും ഉയർത്തിക്കൊണ്ടുള്ള എന്റെ മുൻ പോസ്റ്റ് ആ ആർത്ഥത്തിൽ ചർച്ച ചെയ്യുന്നതിന് പകരം അധ്യാപകന്റെ പ്രസംഗത്തെ സംബന്ധിച്ച പരാമർശങ്ങൾ മാത്രം ചർച്ച ചെയ്യപ്പെട്ടതു കൊണ്ടാണ് വീണ്ടുമൊരു പോസ്റ്റിടുന്നത്. അധ്യാപകന്റെ പ്രസംഗത്തിൽ എന്താണ് അശ്ലീലവും സഭ്യതക്ക് നിരക്കാത്തതുമായിട്ടുള്ളത് എന്ന ചോദ്യമാണ് വ്യാപകമായി ഉയർന്നിട്ടുള്ളത്. ഫാമിലി കൗൺസിലിംഗിൽ അദ്ദേഹം നടത്തിയ പ്രസംഗത്തെ എന്തിനാണ് വിമർശിക്കുന്നതെന്നും ഇസ്‌ലാമിക വസ്ത്രധാരണ രീതി പറഞ്ഞു കൊടുക്കൽ അദ്ദേഹത്തിന്റെ ബാധ്യതയല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. വത്തക്ക എന്ന് ഉദാഹരിച്ചത് മാറിനെ കുറിച്ചല്ല എന്നും കഴുത്തിനെ കുറിച്ചാണെന്നതുമാണ് ഇവരുടെയൊക്കെ പ്രധാന ആർഗ്യുമെന്റ്.

 ആ സ്വാതന്ത്ര്യത്തിനൊപ്പമുണ്ട്

ആ സ്വാതന്ത്ര്യത്തിനൊപ്പമുണ്ട്

ഇസ്‌ലാമിക വസ്ത്രധാരണ രീതിയെ കുറിച്ച്, അതിനനുയോജ്യമായ വേദിയിൽ പ്രസംഗിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യത്തെ വിമർശിക്കുന്നില്ല എന്നു മാത്രമല്ല ആ അവകാശത്തിന് വേണ്ടി വാദിക്കുന്നവരോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. പിന്നെന്തിന് ഈ പ്രസംഗത്തെ എതിർക്കുന്നു എന്ന് ചോദിച്ചാൽ അതിന് ചില കാരണങ്ങളുണ്ട്. ഒരു അധ്യാപകൻ തന്റെ കാമ്പസിലെ കുട്ടികളെ കുറിച്ച് മറ്റൊരിടത്തു പ്രസംഗിക്കുന്നു. അത് യുടൂബിൽ അപ് ലോഡ് ചെയ്ത് എല്ലാവരെയും കേൾപ്പിക്കുന്നു. അതിൽ എന്താണ് പറയുന്നത്? ഒന്ന്, തന്റെ കാമ്പസിലെ കുട്ടികൾ പർദ്ദയിട്ടാൽ അത് പൊക്കിപ്പിടിച്ച് ഉള്ളിലുള്ള ലെഗ്ഗിൻസ് നാട്ടുകാരെ കാണിക്കുന്നവരാണ്.

പദവിക്ക് നിരക്കാത്ത പരാമർശങ്ങൾ

പദവിക്ക് നിരക്കാത്ത പരാമർശങ്ങൾ

രണ്ട്, ബാക്കി മുഴുവൻ ഇതു പോലെയാണെന്ന് കാണിക്കാൻ ശരീരത്തിന്റെ ഒരൽപ ഭാഗം കാണിച്ചു നടക്കുന്നവരാണ്. ഇവിടെയാണ് വത്തക്ക കടന്നു വന്നത്. അത് മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകൻ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാൻ പാടില്ലാത്തതാണ്. അത് ഫാറൂഖ് കോളേജിലെ മുഴുവൻ പെൺകുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേൾക്കുന്ന ഫാറൂഖ് കോളേജിലെ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാമ്പസിലെ പെൺകുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമർശങ്ങൾ എന്ന് പറയേണ്ടി വരുന്നത്.

കോളേജിനെ കരിവാരി തേക്കരുത്

കോളേജിനെ കരിവാരി തേക്കരുത്

ഇനി മതത്തെ കുറിച്ച്, പ്രബോധനത്തെ കുറിച്ച് പറയുന്നവരോട്.
വിശുദ്ധ ഖുർആൻ പറയുന്നു. 'താങ്കൾ താങ്കളുടെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും നല്ലവയെകൊണ്ട് (ഉപമകളും ശൈലികളും പ്രയോഗങ്ങളും) അവരോട് സംവാദം നടത്തുക'(16:125) എന്നാണ് പികെ ഫിറോസിന്റെ പോസ്റ്റ്. ഫിറോസ് ആദ്യം ഈ വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതായിരുന്നു: ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാൻ വയ്യ.

അവരുടെ ഉദ്ദേശം വേറെയാണ്

അവരുടെ ഉദ്ദേശം വേറെയാണ്

കേരളത്തിലെ മറ്റു കോളേജുകളിൽനിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജിൽ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. സി.സി.ടി.വിയുടെ വിലങ്ങുവെച്ച് വിദ്യാർഥികൾക്ക് മിണ്ടാനും കാണാനും കഴിയാത്ത തരത്തിൽ സദാചാര അധ്യാപക പോലീസ് ഉണ്ടെങ്കിൽ വിമർശന വിധേയമാക്കുക തന്നെ വേണം. വിദ്യാർത്ഥികൾ രാഷ്ട്രീയവും സാമൂഹികവുമായ പ്രബുദ്ധത നേടിയാൽ മാത്രമേ ഇത്തരം മനുഷ്യത്വവിരുദ്ധമായ കടന്നുകയറ്റങ്ങളെ അതിജീവിക്കാൻ കഴിയൂ. കേരളത്തിലെ മുഴുവൻ കാമ്പസുകളിലേക്കും വ്യാപിപ്പിക്കേണ്ട ഒരു ചർച്ചയാണിത്. വിമർശകർ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതിൽ അജണ്ടകളുണ്ട്.താലിബാൻ, മദ്രസ തുടങ്ങിയ പ്രയോഗങ്ങൾ വാരിവിതറുന്നതിൽനിന്നു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആക്ഷേപിക്കുന്നവർ അറിയേണ്ട ഒരു ഫാറൂഖ് കോളേജുണ്ട്.

ഇതുമാണ് ഫറൂഖ് കോളേജ്

ഇതുമാണ് ഫറൂഖ് കോളേജ്

ഒരു കൂട്ടം നല്ല അധ്യാപകരുള്ള, ബി.സോണിലും ഇന്റർസോണിലും മറ്റു കലാലയങ്ങളെ പിന്തള്ളി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന, അക്കാദമിക, അക്കാദമികേതര രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച/ കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാറൂഖ് കോളേജ്. പുറം തിരിഞ്ഞ് നിന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തോട് ചേർത്ത് നിർത്തിയ ഫാറൂഖ് കോളേജ്. വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പേര് കേട്ട കലാലയങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും ഉയർത്തിപ്പിടിച്ച ഫാറൂഖ് കോളേജ്. തങ്ങളുടെ കോളേജിനെ ഇക്കോലത്തിൽ അവമതിപ്പുണ്ടാക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള ഫാറൂഖ് കോളേജ്.ഫാറൂഖ് കോളേജിൽ പഠിക്കാനാവാത്തത് വലിയ നഷ്ടമായിക്കാണുന്ന വിദ്യാർത്ഥികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ഫാറൂഖ് കോളേജിനെ മാത്രം കോർണർ ചെയ്ത്, അപമാനിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതികരണ തൊഴിലാളികൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ തൊട്ടടുത്തുള്ളതോ മുമ്പ് പഠിച്ചതോ ആയ ഒരു കാമ്പസ് സന്ദർശിക്കുക എന്നതാണ്. അവിടെനിന്നു കിട്ടും മാറിയ കാലത്തെ വിശേഷങ്ങൾ. അപ്പോൾ നിങ്ങൾ ഫാറൂഖ് കോളജിന് സല്യൂട്ടടിക്കും എന്നാണ് പോസ്റ്റ്.

നിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസിനിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസി

ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

English summary
PK Firoz clears his stand in Farooq college controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X