കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം റേഷന്‍കട വഴി നല്‍കണം, മദ്യപാനികളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കണമെന്ന് യൂത്ത്‌ലീഗ് നേതാവ്

Google Oneindia Malayalam News

മലപ്പുറം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബീവറേജുകളും ബാറുകളും അടച്ചിട്ടഅവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയോ സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

liquor

ലോക്ക് ഡൗണിനെ തുടര്‍ന്ന് ബീവറേജുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ഇതേ തുടര്‍ന്ന് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം പ്രതിപക്ഷ കക്ഷികളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ആരോപിച്ചു. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബീവറേജ് അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെയാണ് യൂത്ത് ലീഗ് നേതാവ് മദ്യം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ എത്തിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഇതിന് പിന്നാലെ ഗുലാം ഹസന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വിലിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ താന്‍ ആ പോസ്റ്റ്‌കൊണ്ട് ഉദ്ദേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല. പെട്ടെന്ന് മദ്യം നിര്‍ത്തുമ്പോള്‍ ഉണ്ടാക്കുന്ന സാമൂഹിക അരാചകത്വത്തെയും അതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേല്‍ ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണെന്ന് ഗുലാം ഹസന്‍ പറഞ്ഞു. മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നവന്‍ മുസ്ലിം ലീഗുകാരന്‍ മാത്രമല്ല അവന്‍ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ആ പോസ്റ്റ് മദ്യത്തെ മഹത്വ വല്‍ക്കരിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ച് പോസ്റ്റ് പിന്‍ വലിക്കുന്നു- ഗുലാം ഹസന്‍ പറഞ്ഞു.

അതേസമയം, മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എക്സൈസ് വകുപ്പിന് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയടക്കം വരുത്തിവയ്ക്കുമെന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മദ്യം നല്‍കാന്‍ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരക്കാര്‍ക്ക് മദ്യം ലഭ്യമാക്കും. മറ്റാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Youth League Leader Urges Government To Resolve Drinking Problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X