'ഷുക്കൂറിന്റെ കൊലയാളികള്‍ക്കൊപ്പം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട ജയരാജന്റെ ഗതികേട്'- ഷിബു മീരാന്‍

കോഴിക്കോട് ചേര്‍ന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കാന്‍ തീരുമാനിച്ചത്. യോഗം ഏറെ ശ്രദ്ധിക്കപ്പെട്ടതും ഈ തീരുമാനം കാരണമായിരുന്നു. എന്നാല്‍ പിന്നാലെ ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് യൂത്ത് ലീഗ് ദേശീയ സംഘടനാ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍.

ലീഗ് മുസ്ലിം ബിജെപിയാണെന്നും വിഡി സതീശന്റെ ഭരണം ആര്‍എസ്എസിന് വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞതാണ് ഷിബു മീരാന്‍ ചൂണ്ടിക്കാട്ടുന്നത്. മലയാളിക്ക് ബിജെപിയെയും മുസ്ലിം ലീഗിനെയും നന്നായി അറിയാമെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെ നിലപാടിന് ഒപ്പം സിപിഎം നിന്നതു കൊണ്ടാണ് അഞ്ച് ജില്ലകളില്‍ എംഎല്‍എമാരില്ലാത്ത അവസ്ഥയിലേക്ക് അവര്‍ എത്തിയത് എന്നും ഷിബു മീരാന്‍ പറയുന്നു.

youth league shibu meeran p jayarajan

അഡ്വ. ഷിബു മീരാന്റെ കുറിപ്പ് വായിക്കാം: ''പി ജയരാജന്റെ സെക്രട്ടറിയേറ്റിലേക്കുള്ള മടങ്ങി വരവായിരുന്നു സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും വലിയ വാര്‍ത്ത. മാധ്യമങ്ങള്‍ അത് നന്നായി ആഘോഷിച്ചു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി അടക്കമുള്ള പാര്‍ട്ടി ഗുണ്ടകള്‍ ആവേശം കൊണ്ടു. രക്ഷകന്‍ തേര് തെളിച്ചെത്തിയ പ്രതീതി ആയിരുന്നു എവിടെയും. വന്നു കയറിയ പാടെ ജയരാജന്‍ ലീഗിന് നേരെയാണ്.

ലീഗ് മുസ്ലിം ബിജെപി യാണത്രെ. സതീശന്‍ ഭരിക്കുന്നത് ആര്‍ എസ് എസിനു വേണ്ടിയാണത്രെ. മലയാളിക്ക് ബി ജെ പി യെയും മുസ്ലിം ലീഗിനെയും നന്നായി അറിയുന്നത് കൊണ്ടും, ലീഗ് എന്താണെന്നു വിവിധ ഘട്ടങ്ങളില്‍ ജയരാജനെക്കാള്‍ മൂത്ത സി പി എം നേതാക്കള്‍ തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടും ആദ്യ ആരോപണത്തിന് നീട്ടി ഒരു മറുപടി ഇല്ല.

ബിജെപിയുടെ വര്‍ഗീയ വെടിമരുന്ന് 10 വര്‍ഷം എകെജി സെന്ററിന്റെ പുരപ്പുറത്തു ഉണങ്ങാന്‍ ഇട്ടതിന്റെ ഫലമാണ് സംസ്ഥാനത്തെ 5 ജില്ലകളില്‍ എം എല്‍ എ മാരില്ലാത്ത അവസ്ഥയിലേക്ക് സി പി എം മാറിയത് എന്ന സത്യമാണ് രണ്ടാമത്തെ ആരോപണത്തിനുള്ള മറുപടി. സമീപ കാലത്തു എഴുതിയ പുസ്തകങ്ങളുടെ പേരിലാണ് മടങ്ങി വരവ് കാലത്ത് ജയരാജന്‍ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടത്.

ഇതിനിടയില്‍, ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയം എഴുതുന്നയാളിന്റെ കയ്യില്‍ പുരണ്ട 19 വയസുകാരന്റെ, പ്രിയ ഷുക്കൂറിന്റെ ചോരയെക്കുറിച്ച്. ആരും പറഞ്ഞു കണ്ടില്ല. ആ ചോരക്ക് കണക്കു പറയാന്‍ സി ബി ഐ കോടതിയുടെ പ്രതിക്കൂട്ടില്‍ കൊലയാളികള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേടില്‍ നിന്നാണ് ജയരാജന്റെ ലീഗ് വിരോധം ഉറപൊട്ടി വരുന്നത് എന്നതും ആരും ഓര്‍ത്തില്ല. പിണറായി വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ ചേര്‍ന്ന സമ്മേളനം കൂട്ടിചേര്‍ത്ത മറ്റൊരു തെറ്റാണ് ജയരാജന്‍ എന്ന്. തെറ്റും തെറ്റും ചേര്‍ന്ന് ഉണ്ടായ ഇമ്മിണി വല്യ തെറ്റാണു തിരുത്തലാന്തര സി പി എം എന്ന്. കാലം വിധിയെഴുതും.- അഡ്വ ഷിബു മീരാന്‍.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma