കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ കൊട്ടി യൂത്ത് ലീഗ്; നോട്ട് നിരോധന ദിവസം വിഡ്ഢി ദിനമായി ആചരിക്കും

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വ്യത്യസ്തമായ സമരവുമായി യൂത്ത് ലീഗ്. നോട്ട് നിരോധിച്ച ദിവസം ദേശീയ വിഡ്ഢി ദിനമായി ആചരിക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് ലീഗ് വിഡ്ഢി ദിനമായി ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

Pk

നവംബര്‍ എട്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിക്ക് വിഡ്ഢി പട്ടം ചാര്‍ത്തും. മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

വേങ്ങര ഉപതിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നുവെന്ന് യൂത്ത് ലീഗ് വിലയിരുത്തി. ഭൂരിപക്ഷം കുറയാനുണ്ടായ സാഹചര്യം പാര്‍ട്ടി പരിശോധിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...

എസ്ഡിപിഐ പോലുള്ള സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കുറച്ചുകൂടി ജാഗ്രത പാര്‍ട്ടി കാണിക്കേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്നദ്ധ സേവന രംഗത്ത് മാത്രം ഒതുങ്ങരുതെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും ഫിറോസ് പറഞ്ഞു.

ദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗുംദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗും

വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിന് പാളിച്ച സംഭവിച്ചെന്ന് യൂത്ത് ലീഗ് നേതൃ യോഗത്തില്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. വേങ്ങര തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതും യൂത്ത് ലീഗ് പ്രതിഷേധത്തിന് കാരണമാണ്.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...

സ്ഥാനാര്‍ഥിയായി ചര്‍ച്ചകളില്‍ പ്രധാനമായും ഉണ്ടായിരുന്നത് അബ്ദുറഹ്മാന്‍ രണ്ടത്താണി, കെപിഎ മജീദ്, യുഎ ലത്തീഫ് എന്നിവരുടെ പേരുകളായിരുന്നു. ലത്തീഫിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് ശേഷം അവസാന നിമിഷത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. തുടര്‍ന്നാണ് കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ഥിയായത്.

English summary
Muslim Youth League Protest against Narendra Modi on Nov.8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X