കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ് പോലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ടൗണുകളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കേരളത്തിലെ പൊലീസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ നടത്തി. രണ്ടര പതിറ്റാണ്ട് മുമ്പ് ഇതേ ദിവസമായിരുന്നു ഭാഷാസമര മാര്‍ച്ചില്‍ പങ്കെടുത്ത മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകരെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണകാലത്ത് വെടിവെച്ച് കൊന്നത്. ആ ദിവസമായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനായി ലീഗ് തിരഞ്ഞെടുത്തത്.

kalpatta

കല്‍പ്പറ്റയില്‍ നടത്തിയ യൂത്ത്‌ലീഗ് പൊലീസ് സ്റ്റേഷന്‍ ഉപരോധം സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു

പൊതുജനങ്ങളുടെ ജീവന് വില്‍കല്‍പ്പിക്കാത്ത പൊലീസ് ധിക്കാരത്തെ പരിപാടിയില്‍ വിചാരണ ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത്‌ലീഗ് മേപ്പാടി പോലീസ് സ്റ്റേഷനു മുമ്പില്‍ നടത്തിയ ജനകീയ വിചാരണ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷകാലം കൊണ്ട് 16 പേരെ കൊന്ന പോലീസ് എന്ന ഖ്യാതി പിണറായിയുടെ പോലീസിന് ചരിത്രത്തിലെങ്കിലും ഇടമുണ്ടാകുമെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ സ്ത്രീകളുടെ കണ്ണീരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പിണറായി വിജയന് 500 പോലീസിന്റെ കാവല്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി. ഹുനൈസ് പൊലീസിനെതിരെയുള്ള കുറ്റപത്രം വായിച്ചു. മാനന്തവാടിയില്‍ നടന്ന പ്രതിഷേധം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ പൊലീസുകാരും ക്രിമിനല്‍ സ്വഭാവക്കാരല്ലെന്നും എന്നാല്‍ ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ നിലക്കുനിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് തന്റേടം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സലിം കേളോത്ത് അധ്യക്ഷത വഹിച്ചു. ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുജനങ്ങളുടെ ജീവനെടുക്കാനാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട് അധ്യക്ഷത വഹിച്ചു.

English summary
youth league protest against police-cpm in police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X