കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് വ്യത്യസ്ത പ്രതിഷേധത്തിന്; സംസ്ഥാന വ്യാപകമായി റോഡില്‍ വാഴ നടും...

Google Oneindia Malayalam News

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതകളില്‍ കുഴി നിറഞ്ഞതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് വ്യത്യസ്തമായ സമരം നടത്തുന്നു. സംസ്ഥാന വ്യാപകമായി റോഡില്‍ വാഴ നട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. തിങ്കളാഴ്ച പഞ്ചായത്ത് തലത്തിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. റോഡിലെ കുഴിയില്‍ കേന്ദ്ര- സംസ്ഥാന തരം തിരിച്ച് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് യൂത്ത് ലീഗിന്റെ സമരം. റോഡിലെ കുഴില്‍ വീണ് നിരവധി അപകടങ്ങളില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടപടി എടുക്കേണ്ട അധികാരികള്‍ നിഷ്‌ക്രിയരാണെന്നും യൂത്ത് ലീഗ് നേതൃത്വം ആരോപിക്കുന്നു. സംഘടനയുടെ പ്രതിഷേധം സംബന്ധിച്ച് വിശദീകരിച്ച് പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ-

m

''ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു. നടപടി എടുക്കേണ്ട അധികാരികള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്.''

ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...

റോഡിലെ കുഴിക്ക് കാരണം മഴയാണ് എന്ന് ചിലര്‍ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ തന്നെ റോഡ് നന്നാക്കണോ എന്നാണ് ചിലരുടെ ചോദ്യം. ഫിറോസിന്റെ പ്രതികരണത്തില്‍ ആഭ്യന്തര വകുപ്പിനെ പരാമര്‍ശിക്കുന്ന ഭാഗമാണ് ചിലര്‍ വിമര്‍ശന വിധേയമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് സീറ്റില്‍ വാഴ വച്ച സംഭവവും ചിലര്‍ കമന്റായി കൊടുത്തിരിക്കുന്നു.

English summary
Youth League Protest Against Road Maintenance On Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X