കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കുഞ്ഞനുജത്തിക്ക് നീതി ഉറപ്പ് വരുത്തുക,പാലത്തായി സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത്‌ലീഗ്

Google Oneindia Malayalam News

കണ്ണൂര്‍: പാനൂരിലെ പാലത്തായിയില്‍ ഒന്‍പത് വയസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച അധ്യാപകനും ബിജെപി നേതാവുമായ പ്രതിയെ പിടികൂടുന്നതിന് അനാസ്ഥ കാണിച്ച് പൊലീസിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കൂടാതെ വിടി ബല്‍റാം കെ എം ഷാജി അടക്കമുള്ള പ്രതിപക്ഷ എംഎല്‍മാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ഷിഹാബ് തങ്ങളും മക്കളും ചേര്‍ന്ന് നിര്‍വഹിച്ചു.

youth league

വീട്ടില്‍ പ്ലക്കാഡ് ഉയര്‍ത്തി പ്രതിഷേധത്തില്‍ അണിനിരക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് യൂത്ത് ലീഗ് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് മുതലാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പികയാണ ലീഗ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പാലത്തായിയിലെ എന്റെ കുഞ്ഞനുജത്തിക്ക് നീതി ഉറപ്പ് വരുത്തുക എന്ന ബോര്‍ഡ് പിടിച്ചാണ് സയ്യിദ് മുനവറലി ഷിഹാബ് തങ്ങളും മക്കളും പ്രതിഷേധിച്ചത്.

അതേസമയം, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ജനവരി 15 നായിരുന്നു കേസിന് ആസ്പദായ സംഭവം. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത്രേ. പീഡനത്തെ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ട വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതോടെയാണ് ബന്ധുക്കള്‍ കുട്ടിയോട് കാര്യം തിരക്കിയത്. തുടര്‍ന്ന് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ആന്തരികമായി പറ്റിയതായി സ്ഥിരീകരിച്ചിരുന്നു.

ഇതോടെ തലശ്ശേരി ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കി. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അറസ്റ്റ് നീണ്ടതോടെ ഇന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

English summary
Youth League Staged Protests Over Student Rape In Panoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X