വത്തക്ക പരാമര്‍ശം: അധ്യാപകനെതിരെ നടക്കുന്നത് ന്യൂനപക്ഷ വേട്ടയെന്ന് യൂത്ത് ലീഗ്!!
ഫാറൂഖ് കോളേജ് അധ്യാപകന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ വത്തക്ക പരാമര്‍ശത്തില്‍ അധ്യാപകന് പിന്തുണയുമായി യൂത്ത് ലീഗ്. സമാന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പലരും നടത്തിയിട്ടും ഫാറൂഖ് കോളേജ് അധ്യാപകനായ ജവഹര്‍ മുനവറിനെതിരെ മാത്രം കേസെടുക്കാനുളള തിരുമാനം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.


വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു ജൗഹർ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ജൗഹറിന്റെ വിവാദ പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ കോളേജിന് പുറത്ത് വച്ച് നടത്തിയ പരാമർശത്തിൽ തങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെയും നിലപാട്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പോലീസ് ജൗഹറിനെതിരെ കേസെടുക്കുകയായിരുന്നു.












Click it and Unblock the Notifications