കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തക്ക പരാമര്‍ശം: അധ്യാപകനെതിരെ നടക്കുന്നത് ന്യൂനപക്ഷ വേട്ടയെന്ന് യൂത്ത് ലീഗ്!!

  • By Desk
Google Oneindia Malayalam News

ഫാറൂഖ് കോളേജ് അധ്യാപകന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ വത്തക്ക പരാമര്‍ശത്തില്‍ അധ്യാപകന് പിന്തുണയുമായി യൂത്ത് ലീഗ്. സമാന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പലരും നടത്തിയിട്ടും ഫാറൂഖ് കോളേജ് അധ്യാപകനായ ജവഹര്‍ മുനവറിനെതിരെ മാത്രം കേസെടുക്കാനുളള തിരുമാനം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

league
സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.നേരത്തെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് അധ്യാപകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫിറോസിനെ വിമര്‍ശിച്ച് സമസ്തയും വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നു.
farook

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു ജൗഹർ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ജൗഹറിന്റെ വിവാദ പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ കോളേജിന് പുറത്ത് വച്ച് നടത്തിയ പരാമർശത്തിൽ തങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെയും നിലപാട്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പോലീസ് ജൗഹറിനെതിരെ കേസെടുക്കുകയായിരുന്നു.

English summary
youth league support farook collage teachher jauhar munavar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X