കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗില്‍ നിന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളുണ്ടാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ മല്‍സരിക്കുമെന്ന് തീരുമാനമായി. സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ സ്ഥാനാര്‍ഥികളാകേണ്ടവരുടെ പട്ടിക മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറി.

അതേസമയം, യൂത്ത് കോണ്‍ഗ്രസില്‍ ഇപ്പോഴും ആരൊക്കെ സ്ഥാനാര്‍ഥികളാകുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. കൂടുതല്‍ പരിഗണന വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗില്‍ നിന്ന് സാധ്യതയുള്ളവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്...

ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങള്‍

യുവാക്കളെ പരിഗണിക്കുന്നില്ല എന്നായിരുന്നു ഏറെ കാലമായുള്ള യൂത്ത് ലീഗിന്റെ പരാതി. ഇത്തവണ പരാതിക്ക് ഇടയുണ്ടാകില്ല. ആറ് പേരെയാണ് സ്ഥാനാര്‍ഥികളാക്കുക എന്നാണ് വിവരം. ഏതൊക്കെ മണ്ഡലങ്ങളില്‍ യൂത്ത് ലീഗ് പ്രത്യേകം ശ്രദ്ധിക്കണമെന്ന പട്ടിക മുസ്ലിം ലീഗ് അവര്‍ക്ക് കൈമാറിയിട്ടുണ്ട്. യൂത്ത ലീഗ് പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തു.

പികെ ഫിറോസിന് സാധ്യതയുള്ള മണ്ഡലം

പികെ ഫിറോസിന് സാധ്യതയുള്ള മണ്ഡലം

സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മല്‍സര രംഗത്തുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം മലപ്പുറത്തേയോ കോഴിക്കോടോ ഉള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ ഫിറോസ് സ്ഥാനാര്‍ഥിയാകണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത എന്നാണ് വിവരം.

നഷ്ടപ്രതാപം തിരിച്ചുപിടിക്കണം

നഷ്ടപ്രതാപം തിരിച്ചുപിടിക്കണം

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു താനൂര്‍ നിയമസഭാ മണ്ഡലം. സിഎച്ച് മുഹമ്മദ് കോയ, ഉമറലി ബാഫഖി തങ്ങള്‍, ഇ അഹമ്മദ്, പികെ അബ്ദുറബ്ബ്, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിവരെല്ലാം ജയിച്ചുകയറിയ സ്ഥലം. 2016ല്‍ പഴയ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹ്മാനെ സ്വതന്ത്രനാക്കി ഇടതുപക്ഷം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ മണ്ഡലം മുസ്ലിം ലീഗിന് നഷ്ടമാകുകയായിരുന്നു.

സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍

സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍

സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം യൂത്ത് ലീഗിനെ പ്രതിനിധീകരിച്ചുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹം കോഴിക്കോട് ജില്ലയില്‍ മല്‍സരിക്കാനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തില്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എകെഎം അഷ്‌റഫിനാണ് സാധ്യത പറയുന്നത്. ട്രഷറര്‍ എംഎ സമദ്, ടിപി അഷ്‌റഫലി, സുബൈര്‍ എന്നിവരും സ്ഥാനാര്‍ഥികളാകുമെന്നാണ് വിവരം.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

2016ല്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചിരുന്നത്. 18 സീറ്റില്‍ ജയിക്കുകയും ചെയ്തു. ഇത്തവണ 30 സീറ്റാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് സമ്മതിച്ചിട്ടില്ല. മൂന്ന് സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു എന്നാണ് വിവരം. ലീഗിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ ഇടതുപക്ഷം ഏറ്റുപിടിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

സ്വന്തം നിലയില്‍ ഇറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ്

സ്വന്തം നിലയില്‍ ഇറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. നാല് തവണ തുടര്‍ച്ചയായി മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. പതിവ് മുഖങ്ങള്‍ തന്നെ ഇത്തവയും സ്ഥാനാര്‍ഥികളായാല്‍ അത്തരം മണ്ഡലങ്ങള്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും മടിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

English summary
Youth League to get Six Seats in Kerala Assembly Election 2021; No Idea About Youth Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X