കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം; പഞ്ചായത്ത്‌ തലത്തില്‍ പ്രകടനം നടത്താന്‍ യൂത്ത്‌ ലീഗ്‌

Google Oneindia Malayalam News

കോഴിക്കോട് : പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ പാസാക്കിയ കര്‍ഷക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാളെ ഡിസംബര്‍ 24ന് വ്യാഴാഴ്ച പ്രകടനം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.

പഞ്ചായത്ത് തലത്തിലാണ് ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിക്കുക. കര്‍ഷക സമരത്തിന് അനുകൂല പ്രമേയം പാസ്സാക്കുന്നതിനായി വിളിച്ച് ചേര്‍ത്ത നിയമസഭ സമ്മേളനം മാറ്റിവെച്ച കേരള ഗവര്‍ണറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തും. കര്‍ഷക വിരുദ്ധ ബില്ലില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ അത് നിരാകരിക്കുകയായിരുന്നു സര്‍ക്കാര്‍.

youth league

ഇക്കാര്യത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകാതിരുന്ന കേരള സര്‍ക്കാരിന്റെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ ആണ് സംഘടിപ്പിക്കുക. ഐക്യദാര്‍ഢ്യ പ്രകടനം വിജയമാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

ഇന്ന്‌ കര്‍ഷക സമരത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക്‌ വലിയ ജനപിന്തുണയാണ്‌ കേരളത്തിലെ ഭരണ പ്രതിപക്ഷ ക്ഷികള്‍ നല്‍കുന്നത്‌. പുതിയ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമ സമ്മേളനം കൂടണമെന്ന ആവശ്യം നിഷേധിച്ച കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദിനെതിരെ വലിയ പ്രതിഷേധമാണ്‌ യുഡിഎഫ്‌ നേതാക്കള്‍ ഉന്നയിച്ചത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെസിജോസഫ്‌ എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ്‌ ഗവര്‍ണറെ വിമര്‍ശിച്ചത്‌. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇന്നലെ രാജ്‌ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. കര്‍ഷക സമരത്തിന്‌ പിന്തുണയുമായി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ലീഗ്‌ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ നേതൃത്വം

Recommended Video

cmsvideo
പാലക്കാട് ജില്ലയിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് സംയുക്ത കർഷക സമിതി

English summary
Youth league will conduct march to support protesting farmers in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X