കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട വഴിയില്‍ യൂത്ത്‌ലീഗ്; ഇഫ്താര്‍ വിരുന്ന് നടത്തിയത് പീസ് വില്ലേജിലെ അന്തേവാസികള്‍ക്കൊപ്പം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: റംസാന്‍ മാസത്തിലെ വിശുദ്ധിയില്‍ വേറിട്ട വഴിയിലൂടെ യൂത്ത്‌ലീഗിന്റെ ഇഫ്താര്‍ സംഗമം. അശരണരും ആലംബഹീനരുമായ പീസ് വില്ലേജിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഇത്തവണ യൂത്ത്‌ലീഗ് ജില്ലാകമ്മിറ്റി ഇഫ്ത്താര്‍ സംഗമം നടത്തിയത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെയും നോക്കാനാളില്ലാത്ത വൃദ്ധരെയും അഗതികളെയും സംരക്ഷിച്ച് വരുന്ന പിണങ്ങോട് പീസ് വില്ലേജ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ആശ്രയ കേന്ദ്രങ്ങളിലൊന്നാണ്.

ഇത്തവണ തന്നെ മറ്റ് ചില സംഘടനകളും ഇവിടെ വെച്ച് ഇഫ്ത്താര്‍ വിരുന്ന് നടത്തിയിരുന്നു. യൂത്ത്‌ലീഗ് സംഘടിപ്പിച്ച് ഇഫ്താര്‍ സംഗമത്തില്‍ മനുഷ്യസ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവരെത്തി. ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച സംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

news

ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ പീസ് വില്ലേജ് കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ പങ്കു വെച്ച് അവര്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും കഴിച്ചാണ് മടങ്ങിയത്. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സി കെ ശശീന്ദ്രന്‍ എം എല്‍ എ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു, മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്‍, സിനിമാതാരം അബു സലിം, ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, കെ എം ഷബീര്‍ അഹമ്മദ്, പി കെ അമീന്‍, ജില്ലാ ട്രഷറര്‍ സലിം കേളോത്ത്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, യൂത്ത്‌ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, വൈസ് പ്രസിഡന്റ് വി എം അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
Iftar conducted by youth league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X