യുവാവ് റോഡരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; മരണം ഞായറാഴ്ച ഗര്‍ഫില്‍ പോകാനിരിക്കെ
ഞായറാഴ്ച തിരിച്ച് ഗര്‍ഫിലേക്ക് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഫാറുഖ് നഗര്‍ അങ്ങാടിക്കടുത്ത് റോഡരികില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമല്ല.
മലപ്പുറം: യുവാവിനെ റോഡരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍(30) ആണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
ഞായറാഴ്ച തിരിച്ച് ഗര്‍ഫിലേക്ക് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഫാറുഖ് നഗര്‍ അങ്ങാടിക്കടുത്ത് റോഡരികില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

ഒരു വര്‍ഷം മുമ്പ് റിയാദില്‍ വച്ച് ഇസ്ലാം മതം സ്വീകരിച്ചാണ് അനില്‍കുമാര്‍ ഫൈസലായത്. ബന്ധുക്കളെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ടുവരാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയുമായി ഇറങ്ങിയതാണ് ഫൈസല്‍.മതം മാറിയ ഫൈസലിന് നേരത്തെ ഭീഷണിയുണ്ടായിരുന്നതായും ആര്‍എസ്എസ് ആണ് കൊലക്ക് പിന്നിലെന്നും തേജസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Click it and Unblock the Notifications