കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ പണ്ഡിതന്റെ മരണം നാളെ മര്‍ക്കസ് സമ്മേളനത്തില്‍നിന്നും സഖാഫി ബിരുദം ഏറ്റുവാങ്ങാനിരിക്കെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബൈക്കപകടത്തില്‍ മലപ്പുറത്തെ യുവ പണ്ഡിതന്‍ മരണപ്പെട്ടത് നാളെ കാരന്തൂര്‍ മര്‍ക്കസിനിന്നും സഖാഫി ബിരുദം ഏറ്റുവാങ്ങാനിരിക്കെ. കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായ ദിക്ര്‍ ഹല്‍ഖ കഴിഞ്ഞ് മടങ്ങവെ മുക്കത്തു വെച്ചുണ്ടായ ബൈക്കപകടത്തിലാണ് വടക്കാങ്ങര കിഴക്കേ കുളമ്പിലെ വാഴേങ്ങല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രനും കേരള മുസ്ലിം ജമാഅത്ത് മക്കരപ്പറമ്പ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി വാഴേങ്ങല്‍ ഹസ്സന്റെ പുത്രനുമായ മുബശ്ശിര്‍ സഖാഫി വടക്കാങ്ങര (25) ഇന്നലെ രണപ്പെട്ടത്. ഈ വര്‍ഷം മര്‍ക്കസില്‍ നിന്ന് സഖാഫി ബിരുദം പൂര്‍ത്തിയാക്കി നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ നിന്നും സനദ് വാങ്ങേണ്ട വിദ്യാര്‍ത്ഥിയാണ് മുബശ്ശിര്‍.

ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം! യുഎസ്- പാക് തര്‍ക്കം മുതലെടുത്ത് ചൈന
കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായ ദിക്ര്‍ ഹല്‍ഖ കഴിഞ്ഞ് മടങ്ങവെ ഇന്നലെ പുലര്‍ച്ചെ മുക്കത്തു വെച്ചുണ്ടായ ബൈക്ക് അപകടമുണ്ടായത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശ്രേഷ്ട വസ്ത്രമായ കോട്ടും വാങ്ങി വീട്ടിലേക്ക് വരവെ വ്യാഴാഴ്ച രാത്രിയിലാണ് അത്യാഹിതം സംഭവിച്ചത്.

mubashrisaquafi

മരിച്ച മുബശ്ശിര്‍ സഖാഫി വടക്കാങ്ങര(25)

അപകടം നടന്ന ഉടനെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വിലാസം നല്‍കിയത് മുബശ്ശി റായിരുന്നു. തലക്കേറ്റ ക്ഷതം കാരണം വിദഗ്ദ ചികിത്സക്കായി ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാര്‍ത്ത കേട്ട ഉടനെ വടക്കാങ്ങരയിലും സമീപ പ്രദേശങ്ങളിലും അഘാതമായ ദു:ഖം തളം കെട്ടി.

photomubashir

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട മുബശ്ശിര്‍ സഖാഫിയുടെ മയ്യിത്ത് നിസ്‌കാരത്തിന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.

ഏഴ് വര്‍ഷം മഅ്ദിന്‍ കോളേജ് ഓഫ് ഇസ്ലാമിക് ദഅ്വയില്‍ പഠനം നടത്തുകയും ഉപരി പഠന ശേഷം കടന്നമണ്ണയിലെ മഅ്ദിന്‍ ദഅ്വാ ഓഫ് കാമ്പസില്‍ തന്നെ മുദരിസായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്, വടക്കാങ്ങര ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍നടന്ന മയ്യിത്ത് നിസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

മയ്യിത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് അഹ്്മദ് ശിഹാബ് തിരൂര്‍ക്കാട്, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുബശ്ശിര്‍ മുദരിസായ കടന്നമണ്ണ മഅദിന്‍ ദഅവ കോളേജ് അങ്കണത്തിലെത്തിച്ച മൃതദേഹം വടക്കാങ്ങര ബദര്‍ ജുമഅ മസ്ജിലെ നമസ്‌കാര ശേഷമാണ് വീട്ടിലെത്തിച്ചത്. വാര്‍ത്ത കേട്ട ഉടനെ മുബശ്ശിര്‍ പ്രാഥമിക വിദ്യാഭ്യാസ ശേഷം പഠിച്ച മേല്‍മുറി മഅദിന്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കം വന്‍ ജനകൂട്ടമാണ് വാഴേങ്ങള്‍ വീട്ടില്‍ എത്തിച്ചേര്‍ന്നത്.

നാട്ടുകാരും സുഹൃത്തുക്കളും മറ്റും കൂടിച്ചേര്‍ന്ന വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വടക്കാങ്ങര പഴയ ജുമുഅ മസ്ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം ഖബറക്കി. മാതാവ്. ഹാജറുമ്മ തിരൂര്‍ക്കാട്. ഈസ്റ്റ് കോഡൂര്‍ മൂഴിക്കല്‍ ആലി ഹസന്‍ മകള്‍ റംഷീദയാണ് ഭാര്യ.

മകന്‍ മുഹമ്മദ് സുജൈര്‍ (അഞ്ച് മാസം). സഹോദരങ്ങള്‍.മജീദ് (റിയാദ്), മുഖ്താര്‍, മുഹ്‌സിന. ജിദ്ദ കെ എം സി സി നേതാവ് ഖാലിദ് വാഴേങ്ങല്‍ പിതൃ സഹോദരനാണ്. മഅദിന്‍ വിദ്യാഭ്യാസ സമുച്ചയ തലവന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സമസ്ത നേതാവ് പാണക്കാട് സ്വബിഖലി ശിഹാബ് തങ്ങള്‍ എന്നവര്‍ വസതിയിലെത്തി. പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി

English summary
Youth pundit died before getting his graduation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X