കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവത്വത്തിന്‍റെ നിറവിൽ കൊയ്തത് നൂറുമേനി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി:വിത്തും കൈക്കോട്ടും മറന്ന യുവത്വത്തിൻ്റെ പാടത്തേക്കുള്ള തിരിച്ചുപോക്ക് ശ്രദ്ധേയമായി. നഷ്ടപ്പെട്ടുപോയ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ വയലിലിറങ്ങിയ ഒരു പറ്റം യുവാക്കളാണ് വടയം പുളിയാര്‍കണ്ടി പാടത്ത് നെല്‍ കൃഷിയില്‍ നൂറ് മേനി കൊയ്ത് വിജയഗാഥ രചിച്ചത്. സവിത്രയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ നെല്‍കൃഷിയില്‍ വന്‍ വിജയം നേടിയത്.

തരിശ്ശായി കിടന്ന പാടം കൃഷിയോഗ്യമാക്കുന്നതിനും വിത്തുവിതക്കാനും വളമിടാനും സംഘം പ്രവര്‍ത്തകര്‍ തന്നെ നേതൃത്വം കൊടുത്തു. പരിസ്ഥിതിക്ക് ഇണങ്ങുന്ന ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ചാണ് ഇവര്‍ കൃഷി ചെയ്തത്.പുളിയാര്‍ പാടത്ത് കൊയ്ത്തിന് ഇറങ്ങിയതും സംഘത്തിന്റെ പ്രവര്‍ത്തകരായ ഈ യുവാക്കള്‍ തന്നെ. അന്യം നിന്നു പോകുന്ന കാര്‍ഷിക പൈതൃകത്തെ തിരിച്ചുകൊണ്ട് വരാന്‍ മുന്നിട്ടിറങ്ങിയ യുവാക്കളെ നാട്ടുകാരും പഴയകാല കര്‍ഷകരും അഭിനന്ദിച്ചു. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

താനൂർ ഉണ്യാലിൽ വീണ്ടും അക്രമം; സിപിഎം പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്...താനൂർ ഉണ്യാലിൽ വീണ്ടും അക്രമം; സിപിഎം പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്...

English summary
ഭouth returns to farming to bring back the farming culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X