കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാങ്ക് ഓഫീസര്‍ യുവാവ് സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു'; ചീത്ത വിളിക്കേണ്ട, യുവാവിന് പറയാനുള്ളത്

  • By Desk
Google Oneindia Malayalam News

കൊച്ചി: 'ചുഞ്ചു നായര്‍' പൂച്ചയുടെ ചരമ വാര്‍ഷികം ആഘോഷിച്ചുള്ള പത്ര പരസ്യം സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ട്രോളും ചിരിയും വിമര്‍ശനവുമൊക്കെയായി പരസ്യം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഒടുവില്‍ വിശദീകരണവുമായി പരസ്യം നല്‍കിയ കുടുംബം തന്നെ രംഗത്തെത്തി.

ഇപ്പോള്‍ ഇതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് മറ്റൊരു പരസ്യം. സ്ത്രീ സൗഹൃദം ക്ഷണിച്ച് കൊണ്ടുള്ള ബാങ്ക് ഓഫീസറുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. പരസ്യം നല്‍കിയ യുവാവിനെ നിര്‍ത്തി പൊരിക്കുകയാണ് സോഷ്യല്‍ ലോകം. എന്നാല്‍ പരസ്യം നല്‍കാനുണ്ടായ സാഹചര്യം വിശദമാക്കുകയാണ് യുവാവ്. മനോരമ ഡോട്ട് കോമിനോഡായിരുന്നു യുവാവിന്‍റെ തുറന്ന് പറച്ചില്‍.

 സൗഹൃദം പ്രതീക്ഷിക്കുന്നു

സൗഹൃദം പ്രതീക്ഷിക്കുന്നു

എല്ലാ വിനോദങ്ങളിലും തത്പരനും തികച്ചും ഏകനും മിതഭാഷിയും സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ബാങ്ക് ഓഫീസര്‍ (എംകോം) വൈകാരികമായി ഏകാന്തതയും അതൃപ്തിയും അനുഭവിക്കുന്നവരും സത്യസന്ധരും പണത്തെ സ്നേഹിക്കാത്തവരും പുരോഗമന ചിന്താഗതിക്കാരും വിശാല മനസ്കരും ഉപാധികളില്ലാതെ സ്നേഹിക്കാന്‍ സാധിക്കുന്നവരുമായ സ്ത്രീകള്‍ /ദമ്പതിമാര്‍ എന്നിവരില്‍ നിന്നും സൗഹൃദം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുവാവ് നല്‍കിയ പത്ര പരസ്യം.

 കാരണം ഇതാണ്

കാരണം ഇതാണ്

എല്ലാ പ്രായക്കാര്‍ക്കും സ്വാഗതം എന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. ദയവായി ബിപിഎല്‍ വിഭാഗക്കാര്‍ വിളിക്കരുതെന്നും പരസ്യത്തിലുണ്ട്. താന്‍ ഏകനായത് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയതെന്നാണ് യുവാവ് പറയുന്നത്.

 സുഹൃത്തുക്കള്‍ ഇല്ല

സുഹൃത്തുക്കള്‍ ഇല്ല

പത്തനംതിട്ടയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തനിക്ക് 30 വയസുണ്ട്. തന്‍റെ കൂടെയുള്ളവര്‍ എല്ലാവരും വിവാഹം കഴിച്ചവരാണ്. അതുകൊണ്ട് തന്നെ തനിക്ക് ഇപ്പോള്‍ സുഹൃത്തുക്കള്‍ ഇല്ല. വിവാഹം കഴിക്കാനും ഇപ്പോള്‍ താത്പര്യമില്ല, യുവാവ് പറഞ്ഞു.

 വേണ്ടത് സ്ത്രീ സൗഹൃദം

വേണ്ടത് സ്ത്രീ സൗഹൃദം

തന്‍റെ അച്ഛന്‍ മരിച്ചു. രണ്ട് സഹോദരിമാര്‍ കേരളത്തിന് പുറത്താണ്. അവര്‍ക്കൊപ്പമാണ് അമ്മ. ഏകാന്തയായതിനാലാണ് അത്തരമൊരു പരസ്യം നല്‍കിയതെന്നും മനോരമയോട് യുവാവ് വിശദീകരിച്ചു. സ്ത്രീ സൗഹൃദമാണ് തനിക്ക് വേണ്ടത്, പുരുഷന്‍മാര്‍ അല്ല, യുവാവ് പറയുന്നു.

 ചീത്ത വിളിച്ചു

ചീത്ത വിളിച്ചു

പരസ്യം നല്‍കിയതിന് നിരവധി പേര്‍ തന്നെ ചീത്ത വിളിക്കുന്നുണ്ട്. വാട്സ് ആപ്പോ, ഫേസ്ബുക്കോ ഉപയോഗിക്കാത്ത ആളാണ് താന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചീത്ത വിളി വന്നതെന്നും യുവാവ് പറയുന്നു.

 ബിപിഎല്‍ വിഭാഗം

ബിപിഎല്‍ വിഭാഗം

ബിപില്‍ വിഭാഗക്കാരായവരില്‍ നിന്ന് സൗഹൃദം മതിയെന്ന പരസ്യത്തിലെ ആവശ്യം ചില്ലറയല്ല വിമര്‍ശനത്തിന് വഴിവെച്ചത്. എന്നാല്‍ അതിന് മറ്റൊരു കാരണമുണ്ടെന്നും യുവാവ് പറയുന്നു. ബിപിഎല്‍ കാറ്റഗറിയില്‍ ഉള്ളവര്‍ ആണെങ്കില്‍ അവര്‍ പണം ആവശ്യപ്പെട്ടേക്കും. അപ്പോള്‍ യഥാര്‍ത്ഥ സൗഹൃദം ലഭിക്കില്ലെന്നും യുവാവ് പറയുന്നു.

English summary
Youth's Ad inviting friendship in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X